ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങള്‍ക്ക് കോവിഡ്; മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്ന് അധികൃതര്‍
Jun 23, 2020, 17:17 IST
ADVERTISEMENT
മെക്സികോ സിറ്റി: (www.kvartha.com 23.06.2020) മെക്സിക്കോയില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംഭവം അസാധാരണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാസം തികയുന്നതിനു മുമ്പേയായിരുന്നു പ്രസവം. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ജനിച്ചത്. ഇതില്‍ ആണ്‍കുട്ടിക്ക് ശ്വസന സഹായം നല്‍കിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മെക്സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയിലാണ് യുവതി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജനന ശേഷം കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ മെക്സികോ ജാലിസ്കോയിലെ ആശുപത്രിയില്‍ മൂന്ന് നവജാത ശിശുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ കോവിഡ് ബാധയോടെ കുട്ടികള്‍ ജനിച്ചത് ആദ്യമാണെന്നും സ്റ്റേറ്റ് ഹെല്‍ത്ത് സേഫ്റ്റി കമ്മിറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. മാതാപിതാക്കള്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അവരെ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Mexico, News, World, COVID-19, Trending, Health, New Born Child, hospital, Newborn Mexican triplets test Covid-19 positive

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.