SWISS-TOWER 24/07/2023

Minister Resigns | അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു; പിന്നാലെ ന്യൂസീലന്‍ഡ് മന്ത്രി രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വെല്ലിംഗ്ടണ്‍: (www.kvartha.com) അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ന്യൂസീലന്‍ഡ് മന്ത്രി രാജിവച്ചു. നീതിന്യായ മന്ത്രിയായ കിറി അലന്‍ തിങ്കളാഴ്ച രാജിവച്ചത്. ഞായറാഴ്ച രാത്രി തലസ്ഥാനമായ വെല്ലിംഗ്ടണിലാണ് അപകടം നടന്നത്.
Aster mims 04/11/2022

അപകടത്തെ തുടര്‍ന്ന് മന്ത്രിയെ നാലു മണിക്കൂറിന് ശേഷം കസ്റ്റഡിയില്‍ വെച്ചശേഷം വിട്ടയച്ചിരുന്നു. പിന്നീട് കോടതിയില്‍ മന്ത്രി ഹാജരാകണം. അതേസമയം അപകടത്തില്‍ ആളാപായം സംഭവിച്ചിട്ടില്ല. അമിതമായി മദ്യപിച്ച് നിയമലംഘനം നടത്തിയതിന് മന്ത്രിക്ക് നോടീസ് നല്‍കിയിട്ടുണ്ട്. 

Minister Resigns | അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു; പിന്നാലെ ന്യൂസീലന്‍ഡ് മന്ത്രി രാജിവച്ചു

മന്ത്രിക്കെതിരെ കെസെടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് സ്ഥിരീകരിച്ചു. രാജിവെച്ച അലന്‍ പാര്‍ലമെന്റംഗമായി തുടരും. പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന നാലാമത്തെ മന്ത്രിയാണ് കിറി അലന്‍.

Keywords:  New Zealand, News, World, Justice Minister, New Zealand’s Justice minister resigns. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia