Holiday | ന്യൂയോര്‍കില്‍ ദീപാവലി ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂയോര്‍ക്: (www.kvartha.com) ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തില്‍ ഇനിമുതല്‍ ന്യൂയോര്‍കില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിറ്റി മേയര്‍ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 
Aster mims 04/11/2022

കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചിരുന്നു. ഗവര്‍ണര്‍ ഈ തീരുമാനത്തില്‍ ഒപ്പ് വയ്ക്കുന്നതോടെ അവധി പ്രാബല്യത്തില്‍ വരും. സ്‌കൂള്‍ അവധി കലന്‍ഡറിലെ 'ബ്രൂക്ലിന്‍-ക്വീന്‍സ് ഡേ' എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിന് മേല്‍ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോര്‍കുകാര്‍ ഓരോ വര്‍ഷവും ദീപാവലി ആഘോഷിക്കാറുണ്ട്. 

Holiday | ന്യൂയോര്‍കില്‍ ദീപാവലി ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

Keywords: New York, News, World, Diwali, School, Holiday, New York announces holiday on Diwali in schools.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia