ഇറാനുമായി സൗഹൃദം; അമേരിക്കയുമായി ഇസ്രായേല്‍ ഇടയുന്നു

 


വാഷിംഗ്ടണ്‍: (www.kvartha.com 23.06.2014) ഇറാഖില്‍ സ്ഥിരത സ്ഥാപിക്കാന്‍ ഇറാന്റെ സഹായം തേടരുതെന്ന് അമേരിക്കയ്ക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഇറാനേയും സുന്നികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളേയും ബലഹീനരാക്കാനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും നെതന്യാഹു പറഞ്ഞു.

ഇറാഖും സിറിയയും ഉള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഷിയ വിഭാഗങ്ങള്‍ക്കുള്ളിലെ വിദ്വേഷമാണ്. ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇറാനും തീവ്ര സുന്നികള്‍ നയിക്കുന്ന അല്‍ക്വയ്ദയും ഐ.എസ്.ഐ.എസുമാണ് നെതന്യാഹു പറഞ്ഞു.

ഈ രണ്ട് കൂട്ടരും ഇപ്പോള്‍ യുഎസിന്റെ ശത്രുക്കളാണ്. ശത്രുക്കള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അതിലൊരാളെ പിന്തുണച്ച് അവരെ ശക്തരാക്കുകയല്ല വേണ്ടത്. മറിച്ച് ഇരുവരുടേയും ശക്തി ക്ഷയിപ്പിക്കുകയാണ് ചെയ്യേണ്ടത് നെതന്യാഹു കൂട്ടിച്ചേര്‍ത്തു.


അമേരിക്കയുടെ ഉറ്റ മിത്രമായ ഇസ്രായേല്‍ ഇതാദ്യമായാണ് യുഎസ് ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്തുവരുന്നത്.
ഇറാനുമായി സൗഹൃദം; അമേരിക്കയുമായി ഇസ്രായേല്‍ ഇടയുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: Washington: Israeli Prime Minister Benjamin Netanyahu said on Sunday the United States should try to weaken both Iran and the Sunni Muslim insurgents driving toward Baghdad, urging the Obama administration not to work with Tehran to help stabilize Iraq.

Keywords: Benjamin Netanyahu, Israel, Iran, Iraq, ISIL, United States
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia