മോഡി തല്‍ക്കാലം അമേരിക്ക സന്ദര്‍ശിക്കേണ്ട

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിംഗ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് വിസ അനുവദിക്കില്ലെന്ന് വീണ്ടും അമേരിക്ക. 2002 ലെ ഗോധ്ര കലാപത്തില്‍ മോഡിയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹത്തിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം വൈസ് ചെയര്‍പേഴ്‌സണ്‍ കത്രീന ലാന്റോസ് സ്വെറ്റ് മോഡിക്ക് വിസ നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയത്.

അടുത്തിടെ അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയ ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് മോഡിക്ക് വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോഡിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം കുറ്റവിമുക്തനാണെന്നും ചൂണ്ടിക്കാട്ടിയാണ് രാജ് നാഥ് സിംഗ് അധികൃതരുമായി ബന്ധപ്പെട്ടത്.

മോഡി തല്‍ക്കാലം അമേരിക്ക സന്ദര്‍ശിക്കേണ്ടനടപടിക്രമങ്ങള്‍ അനുസരിച്ച് മോഡിക്ക് വിസ അനുവദിക്കുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നായിരുന്നു അധികൃതര്‍ മറുപടി നല്‍കിയത്. എന്നാല്‍ വിസ നല്‍കില്ലെന്ന നിലപാട് അമേരിക്ക വീണ്ടും ആവര്‍ത്തിച്ചതോടെ വര്‍ഷങ്ങളായുള്ള അമേരിക്കന്‍ വിസയെന്ന മോഡിയുടെ ആഗ്രഹങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

Also Read:
സെന്‍ട്രിംഗ് തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസ്: 4 പ്രതികള്‍ റിമാന്‍ഡില്‍

Keywords : Gujarat, Chief Minister, Narendra Modi, America, Washington, Visa, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia