2021ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജികള്‍ ഏതെന്ന് അറിയേണ്ടേ? അത് ഇതുതന്നെ

 


വാഷിങ്ടണ്‍: (www.kvartha.com 04.12.2021) 2021 ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജികള്‍ ഏതെന്ന് അറിയേണ്ടേ? 'ടിയേഴ്സ് ഓഫ് ജോയ്' (ചിരിച്ച് കണ്ണില്‍ നിന്ന് വെള്ളം വരുന്ന ഇമോജി) ആണ് ഇത്തവണ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യൂണിക്കോഡ് കണ്‍സോര്‍ഷ്യം ആണ് പട്ടിക പുറത്തുവിട്ടത്. സ്മൈലി, വികാരങ്ങള്‍ അടിസ്ഥാനമാക്കി വരുന്ന ഇമോജികള്‍, ആക്ഷന്‍, സ്പോര്‍ട്‌സ് എന്നീ ഇമേജികളെല്ലാം പരിഗണിച്ചിരുന്നു. 

ഹൃദയ ചിഹ്നമാണ് രണ്ടാം സ്ഥാനത്തുള്ളത്. തംസ് അപ്, കരച്ചില്‍, കൂപ്പുകൈ, കണ്ണില്‍ ലൗ ചിഹ്നം, ചിരി എന്നീ ഇജോജികളും ഇതിന് പിന്നാലെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മൊത്തം ഇമോജി യൂസേജിന്റെ 5 ശതമാനമാണ് 'ടിയേഴ്സ് ഓഫ് ജോയ്' എന്ന ചിഹ്നത്തിന്റെ ഉപയോഗമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 2019 ലെ ഡേറ്റയില്‍ നിന്ന് ഈ വര്‍ഷത്തെ ഡേറ്റയ്ക്ക് വലിയ വ്യത്യാസമില്ലെന്ന് അധികൃതര്‍ പറയുന്നു. 

2021ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഇമോജികള്‍ ഏതെന്ന് അറിയേണ്ടേ? അത് ഇതുതന്നെ

3,663 ഇമോജികളില്‍ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. 2021 ല്‍ പങ്കുവയ്ക്കപ്പെട്ട 82 ശതമാനം ഇമോജികളും ഇവയാണ്. ഇതിന് പുറമെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കണ്‍സോര്‍ഷ്യം പുറത്തുവിട്ടു. 

സ്മൈലീസ് ആന്‍ഡ് ഇമോഷന്‍സ്, പീപിള്‍ ആന്‍ഡ് ബോഡ്, ആക്ടിവിറ്റീസ്, ഫല്‍ഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഫേസ് സ്മൈലിങ്, ഹാന്‍ഡ് ഇമോജികളാണെന്ന് യൂണിക്കോഡ് കണ്‍സോര്‍ഷ്യം വ്യക്തമാക്കുന്നു. 

Keywords:  Washington, News, World, Technology, Tears, Emoji leads, Flags, Most used emoji of 2021: Tears of Joy emoji leads, Flags least popular
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia