'ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളെ ചെയ്യും'; അമേരിക്കയിലെ മസ്ജിദുകളില്‍ ഭീഷണിക്കത്ത്

 


ന്യൂയോര്‍ക്ക്: (www.kvartha.com 28.11.2016) ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ കാലിഫോര്‍ണിയയിലെ മസ്ജിദുകളിലേക്ക് ഭീഷണിക്കത്തുകള്‍. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളെ ചെയ്യും എന്ന് പറയുന്ന കത്തുകളാണ് കലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോങ് ബീച്ച്, പോമോന തുടങ്ങിയിടങ്ങളിലെ മുസ്‌ലിം പള്ളികളില്‍ ലഭിച്ചത്.

സാത്താന്റെ കുട്ടികളുടെ പേരില്‍ എഴുതുന്നു എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. മുസ്‌ലിംങ്ങള്‍ സാത്താന്റെ സന്തതികളാണ്. അമേരിക്കയിലെ പുതിയ ഷെരീഫാണ് ട്രംപ്. അദ്ദേഹം മുസ്‌ലിംകളെ പുറത്താക്കി അമേരിക്കയെ വീണ്ടും പ്രകാശപൂരിതമാക്കും. നിങ്ങളുടെ വിചാരണാ ദിനം അടുത്തെത്തിയിരിക്കുന്നു. ബാഗുകള്‍ പാക്ക് ചെയ്ത് എത്രയും പെട്ടെന്നു രക്ഷപ്പെടുന്നതാണ് നല്ലത്. അമേരിക്കക്കാര്‍ നല്ല പാതയിലാണ്. ഇനിയും മുന്നോട്ടു പോകാന്‍ കഴിയട്ടെ പ്രസിഡന്റ് ട്രംപ്, യുഎസ്എയെ ദൈവം സഹായിക്കട്ടെ എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

കൗണ്‍സില്‍ ഓണ്‍ ഇസ്ലാമിക് അമേരിക്കന്‍ റിലേഷന്‍സ് അധികൃതരാണ് കത്ത് ലഭിച്ച വിവരം പുറത്തുവിട്ടത്. ഭീഷണി കത്ത് അയച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വിവിധ മുസ്ലിം മത പണ്ഡിതന്‍മാര്‍ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സിഎഐആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുസ്സാം അയ്‌ലോഷ് പറഞ്ഞു.

പ്രസിഡന്റായാല്‍ അമേരിക്കയില്‍ മുസ്ലിങ്ങളെ വിലക്കുമെന്ന് ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

'ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളെ ചെയ്യും'; അമേരിക്കയിലെ മസ്ജിദുകളില്‍ ഭീഷണിക്കത്ത്

Keywords : New York, Muslim, attack, America, World, Mosque receives letter saying Donald Trump will 'do to you Muslims what Hitler did to the Jews'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia