Attack | റഷ്യ ഞെട്ടി, തോക്കുധാരികൾ ഒരേ സമയം ആക്രമിച്ചത് ചർച്ചും സിനഗോഗും പൊലീസ് പോസ്റ്റും; കൊല്ലപ്പെട്ടവരിൽ പൊലീസുകാരും പുരോഹിതനും; അശാന്തി വിതച്ചത് ചരിത്ര പ്രാധാന്യമുള്ള  നഗരങ്ങളിൽ  

 
attack
attack


വെടിവെയ്പ്പിന്‍റെ നിരവധി ദൃശ്യങ്ങൾ സാമൂഹ്യ  മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

മോസ്‌കോ: (KVARTHA) റഷ്യയിലെ കോക്കസസ് മേഖലയിലെ നഗരമായ ഡാഗെസ്താനിൽ ചർച്ചുകൾ, സിനഗോഗ്, പൊലീസ് പോസ്റ്റുകൾ എന്നിവയ്ക്ക് നേരെ ഒരേസമയം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ നടുങ്ങി രാജ്യം. അപ്രതീക്ഷിത ആക്രമണത്തിൽ പൊലീസുകാരും നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരും നിരവധി സാധരണക്കാരും ഓർത്തഡോക്സ് പുരോഹിതനും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. 15 ലേറെ പേർ മരിച്ചതായാണ് വിവരം.

റഷ്യൻ ഓർത്തഡോക്സ് സഭയുടെ പെന്തക്കോസ്ത് പെരുന്നാളായ ഞായറാഴ്ച ഡെർബെൻ്റ്, മഖച്കല നഗരങ്ങളിൽ നടന്ന ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഡെർബെൻ്റ്, മഖച്കല നഗരങ്ങളിൽ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പൊലീസ് ചെക്ക്‌പോസ്റ്റിനും നേരെയാണ് സായുധ ആക്രമണം നടത്തിയതെന്ന് ദേശീയ തീവ്രവാദ വിരുദ്ധ സമിതിയെ ഉദ്ധരിച്ചു നൊവോസ്റ്റ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

attack

സായാഹ്ന പ്രാർത്ഥന ആരംഭിക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് ഡെർബെന്റിലെ സിനഗോഗിന് നേരെ ആക്രമണം നടന്നത്. ഇവിടെ ആരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് മഖാച്കലയിലെ ജൂത റബ്ബി റാമി ഡേവിഡോവ് പറഞ്ഞു. 19 പേർ നഗരത്തിലെ ഒരു പള്ളിയിൽ അഭയം പ്രാപിച്ചതായി ഡാഗെസ്താനിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപം സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ട സംഭവത്തിന് മൂന്ന് മാസത്തിന് ശേഷമാണ് മഖാച്കല, ഡെർബെൻ്റ് നഗരങ്ങളിൽ ഒരേസമയം ആക്രമണം ഉണ്ടായിരിക്കുന്നത്. വെടിവെയ്പ്പിന്‍റെ നിരവധി ദൃശ്യങ്ങൾ സാമൂഹ്യ  മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുനെസ്‌കോ പൈതൃക സൈറ്റായി ഉള്‍പ്പെടുത്തിയിരുന്ന സിനഗോഗ് അഗ്നിക്കിരയാകുന്നത് ദൃശ്യങ്ങളിൽ കാണാം. 


അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അക്രമികളിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ റഷ്യൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. ചരിത്ര പ്രസിദ്ധമായ പുരാതന നഗരങ്ങളാണ്  ഡെർബെൻ്റ്, മഖച്കല എന്നിവ. കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമികൾ പൊലീസ് കാറുകൾക്കും വാഹനവ്യൂഹത്തിനും നേരെ ആക്രമണം നടത്തു ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഡാഗെസ്താൻ.

 

Attack in Russia

 

(Image Credit: X)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia