മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലും

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 17.09.2014) യുഎസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലൂടെ ലൈവായി സം പ്രേഷണം ചെയ്യും. ഏതാണ്ട് 20,000 പേരെയാണ് മോഡി മാന്‍ഹാട്ടനിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ അഭിസംബോധന ചെയ്യുന്നത്.

മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന പരിപാടിയിലേയ്ക്ക് 20,000 പേരെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലൂടെ മോഡിയുടെ പ്രസംഗം കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാനായി ടൈംസ് സ്‌ക്വയര്‍ അലിയന്‍സുമായി പരിപാടിയുടെ സംഘാടകര്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നാണ് സൂചന.

മോഡിയുടെ പ്രസംഗം ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ ഭീമന്‍ സ്‌ക്രീനിലും മോഡി ഹിന്ദിയില്‍ നടത്തുന്ന പ്രസംഗത്തിന് ഇംഗ്ലീഷ് സബ് ടൈറ്റിലുകള്‍ നല്‍കിയായിരിക്കും സം പ്രേഷണം.

SUMMARY: Washington: Prime Minister Narendra Modi's address to nearly 20,000 Indian-Americans in New York during his US visit will be beamed live on the giant screens of the iconic Times Square.

Keywords: Prime Minister, Narendra Modi, New York, Times Square,


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia