Died | 'മൈതാനത്ത് കുതിരസവാരി ചെയ്യവെ വീണ് പരുക്കേറ്റു'; ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ മരിച്ചു

 


ന്യൂയോര്‍ക്: (www.kvartha.com) മിസ് യൂണിവേഴ്സ് 2022 ഫൈനലിസ്റ്റും ആസ്ട്രേലിയന്‍ ഫാഷന്‍ മോഡലുമായ സിയന്ന വെയര്‍ (23) അന്തരിച്ചു. കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരിക്കെയാണ് താരം മരണപ്പെട്ടതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ഏപ്രില്‍ രണ്ടിന് ആസ്ട്രേലിയയിലെ വിന്റ്സര്‍ പോളോ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു താരം അപകടത്തില്‍പെട്ടത്. വീഴ്ച്ചയില്‍ ഗുരുതരമായി പരുക്കേറ്റ സിയന്നക്ക് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നതെന്നാണ് റിപോര്‍ട്. 

Died | 'മൈതാനത്ത് കുതിരസവാരി ചെയ്യവെ വീണ് പരുക്കേറ്റു'; ചികിത്സയിലായിരുന്ന മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയര്‍ മരിച്ചു

കുതിര സവാരി ഏറെ ഇഷ്ടമുള്ളയാളാണ്. മൂന്നാം വയസിലാണ് ആദ്യമായി കുതിരപ്പുറത്ത് കയറിയത്. കുതിരസവാരിയില്ലാത്ത ജീവിതം സങ്കല്‍പിക്കാനാകില്ലെന്ന് ഒരിക്കല്‍ അവര്‍ പറഞ്ഞിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. 

സിഡ്നി സര്‍വകലാശാലയില്‍ നിന്ന് സൈകോളജിയിലും ഇന്‍ഗ്ലീഷ് സാഹിത്യത്തിലും ഇരട്ട ബിരുദങ്ങള്‍ നേടിയിട്ടുള്ള സിയന്ന 2022ലെ മിസ് യൂണിവേഴ്സ് മത്സരത്തില്‍ 27 ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു.

Keywords: News, World, New York, Death, Obituary, Injured, Treatment, Miss Universe finalist Sienna Weir dies in horse-riding accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia