Shot Dead | മെക്സികോയില്‍ വെടിവയ്പ്; 7 വയസുകാരനടക്കം 7 പേര് കൊല്ലപ്പെട്ടു
Apr 16, 2023, 10:08 IST
ADVERTISEMENT
മെക്സികോ സിറ്റി: (www.kvartha.com) മെക്സികോയിലുണ്ടായ വെടിവയ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകിട്ട് സെന്‍ട്രല്‍ മെക്സികോയിലെ വാടര്‍ പാര്കിലായിരുന്നു സംഭവം നടന്നത്. തോക്കുധാരികള്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. കൊല്ലപ്പെട്ടവരില്‍ മൂന്ന് സ്ത്രീകളും ഏഴുവയസുള്ള കുട്ടിയും ഉള്‍പെട്ടതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
സംഭവസ്ഥലത്തെ സുരക്ഷ കാമറകളും ആക്രമികള്‍ തകര്‍ത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതിനായി സുരക്ഷസേനയെ നിയോഗിച്ച 2006ലെ നടപടിക്ക് ശേഷം 350,000 ലധികം കൊലപാതകങ്ങളാണ് മെക്സികോയില്‍ റിപോര്‍ട് ചെയ്തിട്ടുള്ളത്.
Keywords: Mexico, Mexico City, News, World, Killed, Shot, Shot Dead, Police, Crime, Gunmen, Water Park, Women, Child, Mob, Minor among 7 killed by gunmen at water park in central Mexico.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

