സ്വവര്‍ഗാനുരാഗ മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍

 


ADVERTISEMENT

ധാക്ക: (www.kvartha.com 18.05.2016) ബംഗ്ലാദേശിലെ ആദ്യ സ്വവര്‍ഗാനുരാഗ മാഗസിന്റെ എഡിറ്ററെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ ഇസ്ലാമിക് തീവ്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത തീവ്രവാദി സംഘത്തിലെ ഷരീഫുള്‍ ഇസ്ലാം എന്നയാളെയാണ് പോലീസ് പിടികൂടിയത്.

ബംഗ്ലാദേശിലെ കുഷ്ത്യയില്‍ നിന്നായിരുന്നു അറസ്റ്റ്. ബംഗ്ലാദേശിലെ ആദ്യ ലെസ്ബിയന്‍ മാഗസിന്റെ എഡിറ്ററായ സുല്‍ഹാസ് മന്നനെ(35) ഏപ്രില്‍ 25നാണ് കൊലപ്പെടുത്തിയത്. സുല്‍ഹാസിനൊപ്പം മെഹബുബ് ടൊണോയ് എന്നയാളെയും കൊലപ്പെടുത്തിയിരുന്നു.

അന്‍സാറുള്ള ബംഗ്ല ടീം എന്ന നിരോധിത സംഘടനയാണ് കൊലയ്ക്ക് പിന്നില്‍. ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ചായിരുന്നു കൊല.
സ്വവര്‍ഗാനുരാഗ മാഗസിന്‍ എഡിറ്ററെ കൊലപ്പെടുത്തിയ ആള്‍ പിടിയില്‍


SUMMARY: DHAKA: Bangladesh police have arrested a suspected Islamist militant over the hacking to death of two rights activists, part of a spate of murders of intellectuals, writers and religious minorities, officers said Sunday.

Keywords: Bangladesh, Arrest, Gay Activist, Murder,Magazine, Allegation, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia