Shot dead | മെക്‌സികോയിലെ ബാറില്‍ വെടിവയ്പ്; 6 സ്ത്രീകളുള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

മെക്‌സികോ സിറ്റി: (www.kvartha.com) ഇറാപുവാറ്റോ നഗരത്തിലെ ബാറില്‍ വെടിവെയ്പ്. ആക്രമണത്തില്‍ ആറ് സ്ത്രീകളുള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബാറിലേക്കെത്തിയ സായുധ സംഘം ജീവനക്കാരുള്‍പെടെയുള്ളവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Aster_MIMS

അതേസമയം അക്രമ കാരണം വ്യക്തമായിട്ടില്ല. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. ഒക്ടോബര്‍ മാസമാദ്യം ഗുറേറോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാനിലെ ടൗണ്‍ ഹാളില്‍ മേയര്‍ ഉള്‍പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Shot dead | മെക്‌സികോയിലെ ബാറില്‍ വെടിവയ്പ്; 6 സ്ത്രീകളുള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു

Keywords: News, World, Mexico, shot dead, Death, Injured, Police, Mexico: 12 shot dead in bar.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia