Shot dead | മെക്‌സികോയിലെ ബാറില്‍ വെടിവയ്പ്; 6 സ്ത്രീകളുള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടു
മെക്‌സികോ സിറ്റി: (www.kvartha.com) ഇറാപുവാറ്റോ നഗരത്തിലെ ബാറില്‍ വെടിവെയ്പ്. ആക്രമണത്തില്‍ ആറ് സ്ത്രീകളുള്‍പെടെ 12 പേര്‍ കൊല്ലപ്പെട്ടതായും മൂന്നുപേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ബാറിലേക്കെത്തിയ സായുധ സംഘം ജീവനക്കാരുള്‍പെടെയുള്ളവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
അതേസമയം അക്രമ കാരണം വ്യക്തമായിട്ടില്ല. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവെപ്പാണിത്. ഒക്ടോബര്‍ മാസമാദ്യം ഗുറേറോയിലെ സാന്‍ മിഗുവല്‍ ടോട്ടോലപാനിലെ ടൗണ്‍ ഹാളില്‍ മേയര്‍ ഉള്‍പെടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: News, World, Mexico, shot dead, Death, Injured, Police, Mexico: 12 shot dead in bar.