മരിയ ടിവി ചാനലില്‍ പുരുഷന്മാര്‍ക്ക് വിലക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മരിയ ടിവി ചാനലില്‍ പുരുഷന്മാര്‍ക്ക് വിലക്ക്
ലണ്ടന്‍: നിക്കാബ് ധരിച്ച സ്ത്രീകള്‍ മാത്രം അവതാരകരായി തുടങ്ങിയ ഈജിപ്ഷ്യന്‍ ചാനലായ മരിയയില്‍ പുരുഷന്മാര്‍ക്ക് വിലക്ക്. തലസ്ഥാന നഗരമായ കൈയ്‌റോയിലെ അബസിയയിലെ അപാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തനമാരംഭിച്ച ചാനല്‍ ആറ് മണിക്കൂര്‍ മാത്രമാണ്‌ പ്രവര്‍ത്തിക്കുന്നത്.

മരിയ ടിവിയിലെ ക്യാമറാമാന്മാരും ടെക്നീഷ്യന്മാരും ഉള്‍പ്പെടെ എല്ലാ ജോലിക്കാരും സ്ത്രീകള്‍ തന്നെയാണ്‌. പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കുന്ന 'ഫോണ്‍ ഇന്‍' പരിപാടികളില്‍ പോലും പുരുഷന്മാര്‍ക്ക് വിളിക്കാന്‍ പാടില്ലെന്നാണ്‌ നിര്‍ദ്ദേശം. 

പ്രമുഖ വനിതാ പ്രാസംഗീകയായ എല്‍.ശൈഖാ സഫാ റെഫൈയാണ്‌ മരിയ ടിവിയുടെ ചെയര്‍പേഴ്സണ്‍. വാര്‍ത്ത വായിക്കുന്നവരുടെ മുഖത്ത്‌ പ്രകടമാകുന്ന ഭാവങ്ങള്‍ തന്റെ ശബ്ദം ഉള്‍ക്കൊള്ളുന്നുണ്ടെന്ന്‌ സഫാ റൈഫാ വ്യക്തമാക്കി. നിക്കാബ് ധരിക്കുന്ന സ്ത്രീകള്‍ക്ക് ഏത് മേഖലയിലും ശോഭിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ്‌ മരിയ ചാനല്‍ എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. 

ശിരോവസ്ത്രം ധരിക്കുന്നവരെപോലും ചാനലുകളില്‍ നിന്നും ഒഴിവാക്കുന്ന പ്രവണത ഏറിവന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു ചാനല്‍ എന്ന ആശയവുമായി ഒരു കൂട്ടം വനിതകള്‍ രംഗത്തെത്തിയത്.

English Summery
London: Maria TV, a new satellite news channel that only features women wearing the full Islamic veil, has been launched in Egypt. Men are banned from the show, a media report said on Saturday.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia