യുവാക്കളുടെ ശ്രദ്ധയ്ക്ക്; 65 മില്യണ്‍ ഡോളര്‍ സ്വന്തമാക്കാന്‍ ഒരവസരം
Sep 27, 2012, 11:41 IST
ഹോങ്കോങ്: അവിവാഹിതരായ യുവാക്കളുടെ ശ്രദ്ധയ്ക്ക്. വിവാഹത്തിലൂടെ നിങ്ങള്‍ക്ക് 65 മില്യണ്‍ ഡോളര്‍ സ്വന്തമാക്കാന്‍ ഒരവസരം. സ്വവര്‍ഗാനുരാഗിയായ മകളെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള യുവാവിന് പാരിതോഷികമായി 65 മില്യണ്‍ ഡോളറാണ് ഹോങ്കോങ് സ്വദേശിയായ കോടീശ്വരനായ സെസില്‍ ചാവൂ പ്രഖ്യാപിച്ചിരിക്കുന്നത്. ബിബിസിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ സ്വവര്‍ഗാനുരാഗിയായ മകള്‍ ഗിഗി ചാവൂ തന്റെ പെണ്‍സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി ജീവിക്കുന്നത്. മകള്‍ ജീവിത പങ്കാളിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് സെസില്‍ ചാവൂ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. രസകരമായ മറ്റൊരു കാര്യം സെസില്‍ ചാവൂ ഇപ്പോഴും അവിവാഹിതനാണ് എന്നതാണ്.
ഗിഗി ചാവൂ മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ്. പിതാവിനെപ്പോലെ ബിസിനസ് രംഗത്ത് കത്തിനില്‍ക്കുന്ന ഗിഗി സിയാന്‍ ഈവ് എന്ന യുവതിക്കൊപ്പമാണ് താമസിക്കുന്നത്. സ്വവര്‍ഗവിവാഹം ഹോങ്കോങ്ങില്‍ നിയമപരമല്ല. എന്നാല്‍ 1991 മുതല്‍ സ്വവര്‍ഗവിവാഹം ഹോങ്കോങ്ങില്‍ കുറ്റകരമല്ല.
SUMMERY: Hong Kong: A Hong Kong billionaire has announced $65m reward for any man who would be able to woo and marry his lesbian daughter.
Keywords: World, Funny, Lesbian daughter, Marriage bounty, Tycoon, Hong Kong,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.