മണ്ഡേലയുടെ സംസ്‌ക്കാരം റൂഹാനിയെ വെട്ടിലാക്കും

 


ടെഹ്‌റാന്‍: ദക്ഷിനാഫ്രിക്കാന്‍ മുന് പ്രസിഡന്റ് നെല്‍സന്‍ മണ്ഡേലയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഇറാന്‍ പ്രസിഡന്റ് ഹസാന്‍ റൂഹാനിയെ വെട്ടിലാക്കുമെന്ന് ഇറാന്‍ മാധ്യമങ്ങള്‍. ബദ്ധശത്രുവായ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നതിനാലാണ് റൂഹാനിയുടെ യാത്രയെ മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ കാണുന്നത്. അതേസമയം നെല്‌സാന്‍ മണ്ഡേലയുടെ സംസ്‌ക്കാരചടങ്ങില്‍ ഇറാനെ ആരാകും പ്രതിനിധീകരിക്കുക എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനവും ഉണ്ടായിട്ടില്ല.

ചൊവ്വാഴ്ച നടക്കുന്ന സംസ്‌ക്കാര ചടങ്ങില്‍ 50 തിലേറെ രാഷ്ട്ര നേതാക്കള്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ട്. ഒബാമയുമായി മുഖാമുഖം കാണുന്നത് സാത്താന്‍ സര്ക്കാരിന്റെ മേധാവിയെ നേരില്‍ കാണുന്നതിന് തുല്യമാണെന്നാണ് ഇറാന്‍ പത്രമായ കേയ്ഹാന്‍ എഡിറ്റോറിയലില്‍ പറഞ്ഞിരിക്കുന്നത്. ഇത് ഇറാന്‍ പ്രസിഡന്റ് ഹസാന്‍ റൂഹാനിയെ വെട്ടിലാക്കുമെന്നും പത്രം മുന്നറിയിപ്പ് നല്കി.

മണ്ഡേലയുടെ സംസ്‌ക്കാരം റൂഹാനിയെ വെട്ടിലാക്കും സെപ്റ്റംബറില്‍ ഹസാന്‍ റൂഹാനിയും ബരാക് ഒബാമയും തമ്മില്‍ നടത്തിയ 15 മിനിട്ട് നീണ്ട ടെലിഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ വാന്‍ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. അതിനാല തന്നെ റൂഹാനി ഒബാമയുമായി മുഖാമുഖം കാണുന്ന അവസരത്തെ ഏറെ പ്രാധാന്യത്തോടെയാണ് വിദേശ മാധ്യമങ്ങടക്കം നോക്കിക്കാണുന്നത്.

SUMMARY: Tehran: The funeral service of Nelson Mandela could be a "trap" for Iranian President Hassan Rouhani because he could run into US President Barack Obama, a hardline Iranian daily warned Sunday.

Keywords: Nelson Mandela, South Africa, Apartheid, Nobel Peace, Hassan Rouhani, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia