5800 വര്‍ഷം പഴകിയ പ്രണയം; ആലിംഗനബദ്ധരായ കമിതാക്കളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

 


ഗ്രീസ്: (www.kvartha.com 16/02/2015) മരണത്തിലും വേര്‍പിരിയാത്ത പ്രണയത്തിന്റെ ദൃഷ്ടാന്തമായി രണ്ട് മൃതദേഹങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 5800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ പരസ്പരം ആലിംഗനം ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

ആലപ്പോെ്രെടപ ഗുഹയ്ക്ക് സമീപമാണ് ആലിംഗനബദ്ധരായ അസ്ഥികൂടങ്ങള്‍ കണ്ടത്. ഖനന പ്രക്രിയക്കിടയിലായിരുന്നു ഇത്. അതേസമയം ഈ അസ്ഥികൂടങ്ങള്‍ 2013ല്‍ കണ്ടെത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ അനസ്തസ്സിയ പപതാനസ്സിയു പറഞ്ഞു. എന്നാല്‍ ഈയാഴ്ചയാണ് ഈ കണ്ടെത്തല്‍ പുറത്തുവിട്ടത്.

അസ്ഥികൂടങ്ങളുടെ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കാന്‍ സമയമെടുത്തതിനാലാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ വൈകിയത്. മരിക്കുമ്പോള്‍ ഇരുവരും ആലിംഗന ബദ്ധരായ നിലയിലായിരുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.

5800 വര്‍ഷം പഴകിയ പ്രണയം; ആലിംഗനബദ്ധരായ കമിതാക്കളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിഇരുപതു കഴിഞ്ഞ ദമ്പതികളുടേതാണ് അസ്ഥികൂടങ്ങള്‍. അതേസമയം ഇവരുടെ മരണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂ എന്നും അനസ്തസ്സിയ പപതാനസ്സിയു വ്യക്തമാക്കി.

SUMMARY: Archaeologists in southern Greece have discovered the grave of a man and woman buried as they died some 5,800 years ago — still tightly embracing.

Keywords: Greece, Skeletons, Archaeologist, Hug, Grave,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia