കാമുകിയെ കുത്തിക്കൊന്ന് മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലിട്ടു
Jun 3, 2016, 13:02 IST
ഡള്ളാസ്: (www.kvartha.com 03.06.2016) കാമുകിയുടെ ചോരയില്‍ കുളിച്ച മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് കാമുകിയുടെ ഫേസ്ബുക്ക് പേജിലിട്ട യുവാവ് അറസ്റ്റില്‍. 45കാരനായ കെന്നത് അലന്‍ അമിക്‌സാണ് അറസ്റ്റിലായത്. 43കാരിയായ ജെന്നിഫര്‍ ലീ സ്പിയേഴ്‌സ് ആണ് കൊല്ലപ്പെട്ടത്.
ഇരുവരും തമ്മില്‍ പരസ്പരം കുത്തിചാകാന്‍ തീരുമാനിച്ചുവെന്നും അങ്ങനെയാണ് ജെന്നിഫര്‍ മരിച്ചതെന്നുമാണ് കെന്നത്ത് പോലീസില്‍ പറഞ്ഞത്. ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവത്രേ. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു കെന്നത്തും സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടത്.
9.41ഓടെയായിരുന്നു ജെന്നിഫറിനൊപ്പമുള്ള കെന്നത്തിന്റെ സെല്‍ഫി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു ഇതിനൊപ്പമുള്ള കുറിപ്പ്. എന്നാല്‍ ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ മറ്റൊരു സന്ദേശം പ്രത്യക്ഷപ്പെട്ടു. ലൗ യു ഓള്‍ എന്നായിരുന്നു ആ സന്ദേശം.
ജെന്നിഫറിന്റെ സഹോദരി വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്ലാനോ
അപ്പാര്‍ട്ട്‌മെന്റിലെത്തിയത്. ചോരയൊലിക്കുന്ന കത്തിയുമായി നില്‍ക്കുന്ന കെന്നത്തിനേയും ജെന്നിഫറിന്റെ ചോരയില്‍ കുളിച്ച മൃതദേഹവുമാണ് പോലീസ് കണ്ടത്.
കെന്നത്ത് ഫേസ്ബുക്കിലിട്ട ചിത്രം 36 മണിക്കൂറോളം ഫേസ്ബുക്ക് പേജില്‍ കിടന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് അധികൃതര്‍ ചിത്രം നീക്കം ചെയ്തത്.
SUMMARY: Police in suburban Dallas say a 45-year-old man was charged with murder after posting a photo on social media showing his girlfriend's lifeless body. The man has claimed the pair had a suicide pact.
Keywords: World, Police, Suburban, Dallas, 45-year-old, Murder, Posting, Photo, Social media, Showing, Girlfriend, Lifeless body.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.