ഓവനില്‍ അടിവസ്ത്രം ഉണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീടിന് തീപിടിച്ചു
Aug 7, 2012, 13:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലണ്ടന്‍: നനഞ്ഞ അടിവസ്ത്രം മൈക്രോവേവ് ഓവനില്‍ ഉണക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീടിന് തീപിടിച്ചു.
ഇംഗ്ലണ്ടിലെ വടക്കുപടിഞ്ഞാറന്‍ തീരത്തെ വേമൗത്ത് അപാര്‍ട്ട്മെന്റിലെ യുവാവാണ് ഓവനില്‍ അടിവസ്ത്രം ഉണക്കാന്‍ ശ്രമിച്ചത്. ഈ സമയത്ത് അടിവസ്ത്രത്തിന് തീപിടിക്കുകയും ഓവന് അഗ്നിക്കിരയാവുകയും ചെയ്തു. ഇതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും വീട് അഗ്നിക്കിരയാവുകയുമായിരുന്നു.
അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല. അടിവസ്ത്രം ഉണക്കാന്‍ ശ്രമിച്ച യുവാവ് സുരക്ഷിതനാണെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
English Summery
British firefighters say they saved an apartment from destruction after its domestically challenged resident tried to dry his wet socks and underwear in a microwave oven.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

