ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ ഉണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ടെല്‍മിനലിനകത്ത് പ്രവേശിച്ച് വെടിവെപ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സ്വയം വെടിവെച്ചു മരിച്ചുവെന്നാണ് റിപോര്‍ട്ട്. എന്നാല്‍ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചതാണെന്നും അമേരിക്കയിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ടെര്‍മിനല്‍ ബിയിലെ സെക്യൂരിറ്റി ചെക്‌പോയിന്റിനു സമീപമാണ് വെടിവെപ്പ് നടന്നത്. 30 വയസുകാരനായ അക്രമി കെസെ സ്മിത്ത് എന്നയാളാണ് മരിച്ചത്. വെടിയേറ്റ സ്മിത്തിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 1.35 നാണ് വെടിവയ്പ്പുണ്ടായത്.
സ്മിത്ത് ടെര്‍മിനലിന്റെ മേല്‍ക്കൂരയിലേക്ക് വെടിവെക്കുന്നത് തടയാന്‍ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ തോക്ക് താഴെയിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. വെടിവെപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അല്‍പസമയം നിര്‍ത്തിവെച്ചു. അതേസമയം ബോസ്റ്റണ്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പ് അമേരിക്കയിലാകെ ഭീതിപരത്തി.

Keywords : America, Washington, Gun Attack, Killed, Houston’s Bush Intercontinental Airport, Smith, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News, Man opens fire at Houston airport checkpoint before turning gun on himself.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.