ബന്ധുവിനെ കൊന്ന് മൃതദേഹം 9 വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു

 


ADVERTISEMENT

അലക്‌സാണ്ട്രിയ(ഈജിപ്ത്): (www.kvartha.com 27.11.2014) ബന്ധുവിനെ കൊന്ന് മൃതദേഹം 9 വര്‍ഷം സൂക്ഷിച്ചയാളെ അലക്‌സാണ്ട്രിയ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ 9 വര്‍ഷമായി ഫ്രീസറില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം കണ്ടെത്തിയതിനെതുടര്‍ന്നാണ് ഹസന്‍ എന്നയാളെ പോലീസ് അറസ്റ്റുചെയ്തത്.

ബന്ധുവിനെ കൊന്ന് മൃതദേഹം 9 വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു
2005ലാണ് ഹസന്‍ കൊലപ്പെടുത്തിയ വ്യാപാരിയെ കാണാതായത്. ഇയാളുടെ തിരോധാനം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പോലീസ് കേസുപേക്ഷിച്ചു.

എന്നാല്‍ അടുത്തിടെ അലക്‌സാണ്ട്രിയയില്‍ നിരന്തരമായി ലോഡ് ഷെഡ്ഡിംഗ് വന്നതോടെയാണ് കാണാതായ വ്യക്തി കൊല്ലപ്പെട്ടതായി പുറം ലോകമറിയുന്നത്. ഫ്രീസര്‍ തകര്‍ന്നതോടെ മൃതദേഹം ചീഞ്ഞ് ദുര്‍ഗന്ധം അയല്‍ വാസികളിലേയ്ക്ക് എത്തി.

ഇതോടെ അയല്‍ വാസികള്‍ പോലീസില്‍ വിവരം നല്‍കി. പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇരുവര്‍ക്കുമിടയിലുണ്ടായ സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്.

SUMMARY: A crime rocked the city of Alexandria in Egypt in 2005, when a black market currency trader disappeared without a trace. No one knew if he was alive or dead.

Keywords: Egypt, Missing, Murdered, Hide, freezer,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia