മതപരിവര്‍ത്തനം നടത്തി വിവാഹിതയായ യുവതി ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മതപരിവര്‍ത്തനം നടത്തി വിവാഹിതയായ യുവതി ഭര്‍ത്താവിനെതിരെ പ്രേരണാകുറ്റം ചുമത്തി
ഇസ്ലാമാബാദ്: മതപരിവര്‍ത്തനം നടത്തി വിവാഹിതയായ യുവതി ഭര്‍ത്താവിനെതിരെ കോടതില്‍ പരാതി നല്‍കി. വിവാഹം കഴിക്കാനായി യുവാവ് തന്നെ പ്രേരിപ്പിച്ചുവെന്നാണ്‌ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയെത്തുടര്‍ന്ന്‌ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലെ ഹൈദരാബാദ് നിവാസിയായ സര്‍വാര്‍ സോളാങ്കി എന്ന യുവാവാണ്‌ അറസ്റ്റിലായത്.

സോളാങ്കി തന്നെ തട്ടിക്കൊണ്ടുവരികയും മാസങ്ങളോളം നിരന്തരം ബലാല്‍സംഗം ചെയ്തുവെന്നുമാണ്‌ പെണ്‍കുട്ടിയുടെ ആരോപണം. ഹിന്ദുമത വിശ്വാസിയായ തന്നെ സോളാങ്കി പിന്നീട് ഇസ്ലാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുകയും മുസ്ലീമായ തന്നെ യുവാവ് വിവാഹം ചെയ്തുവെന്നുമാണ്‌ പെണ്‍കുട്ടി പരാതിയില്‍ ഉന്നയിക്കുന്നത്.

എന്നാല്‍ പത്തൊമ്പതുകാരിയായ യുവതി മേയ് 20ന്‌ ഇസ്ലാം മതം സ്വീകരിച്ചതായി സോളാങ്കിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. മേയ് 25ന്‌ കറാച്ചിയില്‍ വച്ചാണ്‌ സോളാങ്കി യുവതിയെ വിവാഹം കഴിച്ചത്. ഇതിനിടെ ജൂണ്‍ 21ന്‌ ഹൈദരാബാദ് സന്ദര്‍ശനത്തിനായെത്തിയ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി. വീട്ടുകാരുടെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ പെണ്‍കുട്ടി പരാതി നല്‍കിയതെന്ന്‌ സോളാങ്കിയുടെ അഭിഭാഷകന്‍ വാദിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണ്‌.

English Summery
Islamabad: A man in Pakistan has been arrested after a Hindu girl rejected his claim that she had converted to Islam and married him, the Dawnnewspaper reported.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia