Died | 'സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം കുടിച്ചു'; പിന്നാലെ കുഴഞ്ഞുവീണ യുവാവ് ചികിത്സയിലായിരിക്കെ മരിച്ചു

 


ബെയ്ജിങ്: (KVARTHA) അമിതമായി മദ്യപിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ യുവാവ് ചികിത്സയിലായിരിക്കെ മരിച്ചതായി റിപോര്‍ട്. ഷാങ് എന്ന യുവാവാണ് മരിച്ചത്. 20,000 യുവാന്റെ (2.28 ലക്ഷത്തോളം ഇന്‍ഡ്യന്‍ രൂപ) സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഇയാള്‍ കുടിച്ചതെന്നും വീര്യം കൂടിയ മദ്യം അമിതമായ അളവില്‍ കഴിച്ച് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ കുഴഞ്ഞുവീണുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ഓഫീസിലെ പാര്‍ടിയ്ക്കിടെ മദ്യപാനത്തില്‍ ഷാങിനെ തോല്‍പ്പിക്കുന്നവര്‍ക്ക് 20,000 യുവാന്‍ സമ്മാനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഷാങ് ആദ്യം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേക്കാള്‍ മദ്യപിക്കുന്നയാള്‍ക്ക് 5,000 യുവാന്‍ നല്‍കുമെന്ന് ബോസ് പ്രഖ്യാപിച്ചതായി സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി.

Died | 'സമ്മാനം സ്വന്തമാക്കാനായി 10 മിനിറ്റിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യം കുടിച്ചു'; പിന്നാലെ കുഴഞ്ഞുവീണ യുവാവ് ചികിത്സയിലായിരിക്കെ മരിച്ചു

'ആരും വെല്ലുവിളി ഏറ്റെടുക്കാതിരുന്നപ്പോള്‍ സമ്മാനത്തുക 10,000 യുവാനാക്കി വര്‍ധിപ്പിച്ചു. താന്‍ വിജയിച്ചാല്‍ എന്ത് തരുമെന്ന് ബോസിനോട് ഷാങ് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മാനത്തുക 20,000 യുവാനാക്കി ഉയര്‍ത്തി. എന്നാല്‍ തോറ്റാല്‍ കംപനിയിലെ എല്ലാവര്‍ക്കും ചെലവ് ചെയ്യാന്‍ 10,000 യുവാന്‍ ഷാങ് തിരികെ നല്‍കണമെന്നും ബോസ് പ്രഖ്യാപിച്ചു. നിരവധിപ്പേരോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും വിജയിച്ചില്ല. 10 മിനിറ്റ് സമയത്തിനുള്ളില്‍ ഒരു ലിറ്റര്‍ മദ്യമാണ് ഷാങ് കുടിച്ചത്' -സഹപ്രവര്‍ത്തകര്‍ പറയുന്നു.

ആല്‍ക്കഹോള്‍ പോയിസണിങ്, ആസ്പിറേഷന്‍ ന്യുമോണിയ, ശ്വാസതടസം, ഹൃദയാഘാതം എന്നിവയാണ് ഇയാള്‍ക്ക് അമിത മദ്യപാനം കാരണമായി ഉണ്ടായതെന്ന് ആശുപത്രി രേഖകള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് ശേഷം ചികിത്സയിരിക്കെയായിരുന്നു ഷാങിന്റെ അന്ത്യം. മരണത്തിന് ശേഷം സംഭവത്തില്‍ അധികൃതരുടെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.

Keywords:  China, News, Drinking, Alcohol,Win, Big Money, Office Party, Man Dies After Drinking 1 Litre Alcohol To Win Big Money At Office Party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia