സമ്മാനമായി ലഭിച്ച പെണ്‍കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച് രണ്ട് കുട്ടികളുടെ മാതാവാക്കി; 51കാരന്‍ അറസ്റ്റില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 21.06.2016) സമ്മാനമായി ലഭിച്ച പെണ്‍കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച് രണ്ട് കുട്ടികളുടെ മാതാവാക്കിയ 51കാരന്‍ അറസ്റ്റില്‍. ലീ കപ്ലന്‍ എന്നയാളാണ് അറസ്റ്റിലായത്. ഫീസ്റ്റര്‍ വില്ല സ്വദേശിയായ ലീ കപ്ലനെ പോലീസ് അറസ്റ്റ് ചെയ്തത് ഒരു രഹസ്യ ഫോണ്‍കോളിനെ തുടര്‍ന്നാണ്.

കപ്ലന്റെ വീട്ടിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഒന്‍പത് സഹോദരിമാരും താമസിക്കുന്നത്. മക്കളില്‍ മൂത്തവളാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.

നാലു വര്‍ഷം മുന്‍പാണ് മാതാപിതാക്കള്‍ ഇവളെ കപ്ലന് സമ്മാനമായി നല്‍കിയത്. അന്ന് പതിനാല് വയസായിരുന്നു. മൂന്ന് വയസും  ആറ് മാസം പ്രായമായ രണ്ട് കുട്ടികളുടെ മാതാവാണിപ്പോള്‍ ഈ പെണ്‍കുട്ടി.

സാമ്പത്തിക പ്രയാസം അനുഭവപ്പെട്ടപ്പോള്‍ കപ്ലന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സഹായിച്ചിരുന്നു. ഇതിന്റെ പ്രതിഫലമെന്ന നിലയിലാണ് മുത്ത മകളെ ഇവര്‍ സമ്മാനമായി നല്‍കിയത്.

കപ്ലനെ കൂടാതെ മാതാപിതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ പീഡനത്തിനിരയായ പെണ്‍കുട്ടിയേയും അവളുടെ ഇളയ ഒന്‍പത് സഹോദരിമാരേയും പോലീസ് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.

സമ്മാനമായി ലഭിച്ച പെണ്‍കുട്ടിയെ നിരന്തരം ലൈംഗീകമായി പീഡിപ്പിച്ച് രണ്ട് കുട്ടികളുടെ മാതാവാക്കി; 51കാരന്‍ അറസ്റ്റില്‍

SUMMARY: New York: The authorities in Pennsylvania have charged a man with abusing a teenage girl with whom he fathered two children after receiving her as a “gift” from her parents, US media said on Saturday.

Keywords: New York, Authorities, Pennsylvania, Man, Teenage girl, Fathered, Two children, Receiving, Gift, Parents, US media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia