കൊളംബോ: ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട 16 കാരിക്ക് 100 ചാട്ടവാര്‍ അടിയും എട്ട് മാസം തടവും. മാലിദ്വീപ് കോടതിയാണ് പെണ്‍കുട്ടിക്ക് ശിക്ഷ വിധിച്ചത്. 29കാരനായ യുവാവുമൊത്ത് പെണ്‍കുട്ടി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായി വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടന്നാണ് കോടതി വിധി. യുവാവിന് 10 വര്‍ഷം തടവാണ് കോടതി വിധിച്ചത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി നിര്‍ദ്ദേശിച്ചു. അവിഹിത ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളെ പൊതുജന മദ്ധ്യത്തില്‍ ശിക്ഷിക്കുന്ന രാജ്യമാണ് മാലിദ്വീപ്. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്‍ ഗണന നല്‍കുന്ന വിധത്തില്‍ നിയമപരിഷ്ക്കരണങ്ങള്‍ നടത്തണമെന്ന യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി നേവി പിള്ളയുടെ നിര്‍ദ്ദേശമുണ്ടായതിന് 10 മാസങ്ങള്‍ക്ക് ശേഷമാണ് ശ്രദ്ധേയമായ കോടതി വിധി പ്രഖ്യാപിച്ചത്. പരസ്യമായ ചാട്ടവാറടി പ്രദേശത്തെ ഗ്രാമമുഖ്യന്മാര്‍ നടപ്പിലാക്കുകയാണ് പതിവ്.

SUMMERY: Colombo: A Maldivian court has ordered 100 lashes and eight months' house arrest for a 16-year-old girl convicted of having sex with an older man, a report said on Monday.
Keywords, World, Lashes, Sex, Extra marital affairs, Public, Maldives, Colombo,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.