മലേഷ്യയുടെ ഇസ്ലാമിക് എയര്‍ ലൈന്‍ അടച്ചുപൂട്ടുന്നു

 


കോലാലമ്പൂര്‍: (www.kvartha.com 15.06.2016) കഴിഞ്ഞ നബിദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മലേഷ്യയിലെ ആദ്യ ഇസ്ലാമിക് എയര്‍ലൈന്‍ റയാനി എയര്‍ അടച്ചുപൂട്ടുന്നു. വ്യോമഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ പറക്കുന്നതിന് എയര്‍ലൈന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഡിസംബറിലായിരുന്നു എയര്‍ ലൈനിന്റെ ആദ്യ പറക്കല്‍. മുസ്ലീം സ്ത്രീ ജീവനക്കാര്‍ ഹിജാബ് ധരിച്ചെത്തുകയും ഹലാലായ ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കുകയും ചെയ്ത ആദ്യ എയര്‍ലൈനായിരുന്നു റയാനി. ഇവരുടെ വിമാനങ്ങളില്‍ മദ്യം ഒഴിവാക്കിയിരുന്നു.

രണ്ട് ബോയിംഗ് 737400 വിമാനങ്ങളും കമ്പനിക്കുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട വൈകി പറക്കലുകളും അവസാന നിമിഷത്തില്‍ വിമാനം റദ്ദാക്കുന്നതും കമ്പനിക്ക് തിരിച്ചടിയായി. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് എയര്‍ലൈനിനെതിരെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.
മലേഷ്യയുടെ ഇസ്ലാമിക് എയര്‍ ലൈന്‍ അടച്ചുപൂട്ടുന്നു

SUMMARY: Rayani Air, Malaysia's first Islamic-compliant airline, has been shut down, regulators said Monday, months after it was suspended from flying for breaching aviation regulations.

Keywords: Rayani Air, Malaysia, First, Islamic-compliant airline, Shut down, Regulators, Monday, Suspended, Women, Allegation, World, Flying, Breaching, Aviation regulations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia