SWISS-TOWER 24/07/2023

ബ്ലാക്ക് ബോക്‌സില്‍ നിന്നും വീണ്ടും സിഗ്നല്‍; തിരച്ചില്‍ ഊര്‍ജിതമാക്കി

 


ADVERTISEMENT

പെര്‍ത്ത്: (www.kvartha.com 06.04.2014) കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന ബ്ലാക് ബോക്‌സില്‍ നിന്നും വീണ്ടും സിഗ്‌നല്‍ ലഭിച്ചു. ഇതേതുടര്‍ന്ന് വിമാനത്തിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തുകയായിരുന്ന ചൈനീസ് കപ്പലിന് ബ്ലാക്ക് ബോക്‌സില്‍ നിന്നും സിഗ്നല്‍ ലഭിച്ചതായി അറിയിച്ചിരുന്നു. ഇതിന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് വീണ്ടും സിഗ്നല്‍ ലഭിച്ചത്.

10 വിമാനങ്ങളും 13 കപ്പലുകളുമാണ് കാണാതായ വിമാനത്തിന് വേണ്ടി തിരച്ചില്‍ നടത്തുന്നത്. സാധാരണയായി 30 ദിവസം മുമ്പത്തെ സിഗ്നല്‍ മാത്രമേ ബ്ലാക് ബോക്‌സില്‍ നിന്നും ലഭിക്കൂ. മാര്‍ച്ച് ഏഴിനാണ് അഞ്ച് ഇന്ത്യക്കാരടക്കം 239 പേരുമായി ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായത്.
ബ്ലാക്ക് ബോക്‌സില്‍ നിന്നും വീണ്ടും സിഗ്നല്‍; തിരച്ചില്‍ ഊര്‍ജിതമാക്കി

തിങ്കളാഴ്ചത്തേക്ക് ഒരുമാസം തികയുന്നതോടെ ബ്ലാക്ക് ബോക്‌സ് കണ്ടുപിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ്. ബ്ലാക്ക് ബോക്‌സ് ലഭിക്കുന്ന പക്ഷം മാത്രമേ വിമാനം അപകടത്തില്‍ പെടാനുണ്ടായ കാരണം വ്യക്തമാകൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ട്രെയിന്‍തട്ടി മരിച്ചത് അമ്മയും മകളും
Keywords : Air Plane, Missing, World, Investigates, Sea, Malaysia Flight 370: Chinese again detect 'pulse signal' in search area for black boxes. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia