Accident | യുകെയില്‍ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

 


ലന്‍ഡന്‍: (www.kvartha.com) യുകെ ലീഡ്‌സില്‍ നിയന്ത്രണംവിട്ട കാറിടിച്ചു കയറിമലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള മംഗലപുരം തോന്നക്കല്‍ സ്വദേശി ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ യു.കെ സമയം 8.30 മണിയോടെ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.

ബസ് സ്റ്റോപിന് പിന്നിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Accident | യുകെയില്‍ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

ലീഡ്‌സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്പാണ് യുകെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്സില്‍ താമസിക്കുന്നുണ്ട്. അനില്‍ കുമാറിന്റെയും ലാലിയുടെയും മകളാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐടി കംപനി ജീവനക്കാരനാണ്. സ്ട്രാറ്റ്‌ഫോര്‍ഡ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Keywords: London, News, World, Accident, Death, Student, Malayali woman killed in a collision at a Leeds bus stop.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia