സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മുഖ്യകണ്ണി അറസ്റ്റില്‍

 


ബെയ്‌റൂട്ട്: (www.kvartha.com 27.11.2014) സൗദി അറേബ്യയില്‍ മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്ന മുഖ്യകണ്ണിയെ ലബനീസ് പോലീസ് പിടികൂടി. ആംഫെറ്റാമിന്‍ (കേപ്റ്റഗോണ്‍) മയക്കുമരുന്ന് ഗുളികള്‍ വിതരണം ചെയ്യുന്ന ബള്‍ഗേറിയക്കാരനായ കെമിസ്റ്റാണ് അറസ്റ്റിലായത്.

ബെയ്‌റൂട്ടില്‍ വെച്ചാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. സൗദി സുരക്ഷ സൈന്യത്തിന്റെ സഹകരണത്തോടെയായിരുന്നു അറസ്റ്റ്.

കേപ്റ്റഗോണ്‍ നിര്‍മ്മിക്കാനായി മൂന്ന് അറബികളുമായി ലബനനിലെത്തിയതായിരുന്നു ഇയാള്‍. മയക്കുമരുന്ന് ഗുളികള്‍ നിര്‍മ്മിച്ച് അവ സൗദിയിലേയ്ക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

സൗദി അറേബ്യയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന മുഖ്യകണ്ണി അറസ്റ്റില്‍ഒളിസങ്കേതങ്ങള്‍ റെയ്ഡ് ചെയ്ത പോലീസ് അറബികള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ പിടികൂടി. ബെയ്‌റൂട്ട്, ജനൗബ്, ബാകാ എന്നിവിടങ്ങളിലായിരുന്നു ഒളിസങ്കേതങ്ങള്‍.

SUMMARY: A Bulgarian chemist, who was an expert in manufacturing amphetamine (Captagon) drug pills, has been arrested by Lebanese police in Beirut with the assistance of Saudi security forces, a statement said on Wednesday.

Keywords: KSA, Drug supplier, Amphetamine, Drug pills, Lebanon,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia