'ശബ്ദം കേട്ട് ഷർട്ട് പോലും ഇടാതെ ഓടി'; ലണ്ടനിൽ കെട്ടിടത്തിൽ തൂങ്ങിക്കിടന്ന കുഞ്ഞിനെ രക്ഷിച്ച് മലയാളിയുടെ ഹീറോയിസം
ADVERTISEMENT
●മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്
●ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം
●ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിലാണ് കുട്ടി തൂങ്ങിക്കിടന്നിരുന്നത്
●ഭിത്തിയിൽ നിന്നും പിടിവിട്ട കുട്ടി കൃത്യമായി ജസീലിൻ്റെ കൈകളിലേക്കാണ് വീണത്
●സുരക്ഷിതമായി താഴെ വീണ കുട്ടിക്ക് മറ്റ് പരുക്കുകൾ ഒന്നും തന്നെയില്ല
ലണ്ടൻ: (KVARTHA) കെട്ടിടത്തിൽനിന്ന് പുറത്തേക്ക് വീണ് ഭിത്തിയിൽ തൂങ്ങിക്കിടന്ന പെൺകുട്ടിയെ മലയാളി യുവാവ് അദ്ഭുതകരമായി രക്ഷപ്പെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീൽ ആണ് പൊലീസിനൊപ്പം ചേർന്ന് കുഞ്ഞിനെ രക്ഷിച്ചത്. ഭിത്തിയിൽ നിന്നും പിടിവിട്ട കുട്ടി കൃത്യമായി ജസീലിൻ്റെ കൈകളിലേക്കാണ് വീണത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ഹൈ റോഡിലുള്ള കെട്ടിടത്തിൽ ജൂൺ ഒൻപത് ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.
ഒരു പണയമിടപാട് സ്ഥാപനത്തിന് മുകളിലുള്ള ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. താഴെ ആളുകൾ തടിച്ചുകൂടി നിലവിളിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ രക്ഷിക്കാനായി മുകളിലേക്ക് കയറി. ആളുകൾ നിലവിളിക്കുന്നത് കേട്ടെത്തിയ ജസീൽ പൊലീസുകാരനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാകുകയായിരുന്നു. കുട്ടിക്ക് മറ്റ് പരുക്കുകൾ ഒന്നും തന്നെയില്ല.
'ജോലിക്ക് പോകാൻ തയാറെടുക്കുകയായിരുന്നു. ഷർട്ട് പോലും ഇട്ടിരുന്നില്ല. എന്തോ ശബ്ദം കേട്ടതായി ഒരാൾ പറഞ്ഞപ്പോഴാണ് നോക്കിയത്. അപ്പോഴാണ് തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കണ്ടത്. പെട്ടെന്ന് തന്നെ അവിടേക്ക് ഓടി. ആറ് ഫ്ലാറ്റ് അപ്പുറത്തായിരുന്നു കുട്ടിയുണ്ടായിരുന്നത്. സഹായിക്കാമെന്ന് പൊലീസിനോട് ഞാൻ പറഞ്ഞു. ദൈവം സഹായിച്ച് കുട്ടിയെ പിടിക്കാൻ കഴിഞ്ഞു', എന്ന് ജസീൽ ഒരു വാർത്താ ചാനലിനോട് പ്രതികരിച്ചു.
ഈ രക്ഷാപ്രവർത്തനത്തെക്കുറിച്ച് നിങ്ങൾ എന്ത് പറയുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Malappuram native Jaseel heroically rescued a young girl hanging from a building in East London, safely catching her in his arms as she fell.
#HeroicRescue #MalayaliPride #LondonNews #LondonMalayali #ViralVideo #KeralaNews
