Nurse Died | ലിവര്‍പൂളില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു
ലിവര്‍പൂള്‍: (www.kvartha.com) ലിവര്‍പൂളില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിയും ലിവര്‍പൂള്‍ ഹാര്‍ട് ആന്‍ഡ് ചെസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ മാര്‍ടിന്‍ വി ജോര്‍ജിന്റെ ഭാര്യ അനു മാര്‍ടിന്‍ (37) ആണ് മരിച്ചത്. അനു കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു.
2011 മുതല്‍ 2019 വരെ മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന അനുവിന് പിന്നീട് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചതോടെ ചികിത്സയിലായിരുന്നു. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ രോഗം ഏതാണ്ട് ഭേദമായിരുന്നു. ക്ഷീണം അനുഭവപ്പെട്ട അനുവിനെ ലിവര്‍പൂള്‍ റോയല്‍ ആശുപത്രിയിലും പിന്നീട് റോയല്‍ ക്ലാറ്റര്‍ബ്രിഡ്ജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
കഴിഞ്ഞയാഴ്ച ആരോഗ്യനില കൂടുതല്‍ വഷളായതോടെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേര്‍മറി ആശുപത്രിയിലെ ക്രിടിക്കല്‍ കെയര്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരിക്കെയാണ് അന്ത്യം. അനുവിന് ഏഴും മൂന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. പിതാവ്: വി പി ജോര്‍ജ്. മാതാവ്: ഗ്രേസി.
Keywords: World, News, Nurse, died, Treatment, Liverpool: Malayali nurse died.