SWISS-TOWER 24/07/2023

മഖ്ബറ തകര്‍ത്ത സംഭവം: ലിബിയന്‍ ആഭ്യന്തര മന്ത്രി രാജിവച്ചു

 


ADVERTISEMENT

മഖ്ബറ തകര്‍ത്ത സംഭവം: ലിബിയന്‍ ആഭ്യന്തര മന്ത്രി രാജിവച്ചു
ട്രിപോളി: ലിബിയന്‍ ആഭ്യന്തര മന്ത്രി ഫൗസി അബ്ദേല്‍ അലി രാജിവച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിലുണ്ടായ പാളിച്ചയെത്തുടര്‍ന്നാണ്‌ രാജി. ഈദുല്‍ ഫിത്തര്‍ ആഘോഷവേളയില്‍ രാജ്യത്തുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‌ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കഴിഞ്ഞ ദിവസങ്ങളായി രാജ്യത്തെ സൂഫി മഖ്ബറകള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തെ പ്രതിരോധിക്കാനും ആഭ്യന്തര സംവിധാനം പരാജയപ്പെട്ടതായി ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ്‌ അബ്ദേല്‍ അലിയുടെ രാജി. ജനറല്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമാണ്‌ രാജി ആവശ്യം ഏറേ ശക്തമായി ഉയര്‍ന്നത്. 

മഖ്ബറകള്‍ക്കെതിരെ ഉയരുന്ന അക്രമങ്ങളെ ചെറുക്കാന്‍ രാജ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ നിരവധി പ്രക്ഷോഭകര്‍ ആവശ്യമുയര്‍ത്തുന്നതിനിടയിലാണ്‌ ആഭ്യന്തര മന്ത്രിയുടെ രാജി. അല്‍ ജസീറയാണ്‌ ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. രാജിയെസംബന്ധിച്ച് ഔദ്യോഗീക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

SUMMERY: Tripoli: Libyan Interior Minister Fawzi Abdelali resigned Sunday after being attacked for the performance of the security forces during a surge of violence, Al-Jazeera TV reported.

Key Words: World, Libya, Minister, Resigned, Interior Minister, Sufi Shrines, Destruction, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia