ഗദ്ദാഫിയുടെ ആമസോണിയന്‍ ഗാര്‍ഡില്‍ മുന്‍ മിസ് ഇന്ത്യയും

 


ന്യൂഡല്‍ഹി: വധിക്കപ്പെട്ട് മുന്‍ ലിബിയന്‍ ഏകാധിപതി മു അമ്മര്‍ ഗദ്ദാഫിയുടെ ആമസോണിയന്‍ ഗാര്‍ഡുകള്‍ പ്രശസ്തമാണ്. സുന്ദരികളായ സ്ത്രീകളാണ് ആമസോണിയന്‍ ഗാര്‍ഡിലുള്ളത്. ഗദ്ദാഫിക്ക് ചുറ്റും വലയം തീര്‍ത്താണ് ആമസോണ്‍ ഗാര്‍ഡുകള്‍ നീങ്ങുക.

ആമസോണ്‍ ഗാര്‍ഡിലുള്ള സുന്ദരികളെ ഗദ്ദാഫിയും ഗദ്ദാഫിയുടെ പുത്രന്മാരും ഉന്നത ഉദ്യോഗസ്ഥരും ലൈംഗീകമായി പീഡിപ്പിക്കാറുണ്ടെന്ന ആരോപണം പലപ്പോഴും മാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. എന്നാല്‍ അടുത്തിടെ ഞെട്ടിക്കുന്ന ഒരു വിവരം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗദ്ദാഫിയുടെ ആമസോണ്‍ ഗാര്‍ഡില്‍ മുന്‍ മിസ് ഇന്ത്യയും ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു അത്. പമീല ബോര്‍ഡസ് എന്ന ഹരിയാന സ്വദേശിനിയാണ് കഥാനായിക. വളരെ കുറച്ചുകാലം മാത്രമേ അവര്‍ ആമസോണ്‍ ഗാര്‍ഡിലുണ്ടായിരുന്നുള്ളു. ഗദ്ദാഫി ലണ്ടന്‍ സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു ഇത്.

1961ല്‍ ഹരിയാനയിലെ റോഹ്തക് ജില്ലയിലാണ് പമീല സിംഗ് ചൗധരി ജനിച്ചത്. 1962ലെ ഇന്ത്യാ ചൈന അതിര്‍ത്തി യുദ്ധത്തില്‍ സൈനീക ഉദ്യോഗസ്ഥനായ പിതാവ് കൊല്ലപ്പെട്ടു. ജെയ്പൂരിലായിരുന്നു പ്രാഥമീക വിദ്യാഭ്യാസം. പിന്നീട് ഡല്‍ഹിയിലെ ലേഡി ശ്രീരാം കോളേജില്‍ ബിരുദത്തിന് ചേര്‍ന്നു.

ഗദ്ദാഫിയുടെ ആമസോണിയന്‍ ഗാര്‍ഡില്‍ മുന്‍ മിസ് ഇന്ത്യയും1982ല്‍ മിസ് ഇന്ത്യ പട്ടം നേടിയ പമീല 198889ല്‍ എസ്‌കോര്‍ട്ട് ഗേളായി മാറിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ആയുധ വ്യാപാരി അഡ്‌നാന്‍ ഖഷോഖിയുടെ എസ്‌കോര്‍ട്ട് ഗേളായ പമീലയ്ക്ക് ലക്ഷങ്ങളായിരുന്നു പ്രതിഫലം. ഇംഗ്ലണ്ടിലെ ഏറ്റവും വിലയേറിയ എസ്‌കോര്‍ട്ട് ഗേള്‍ പമീലയായിരുന്നു.

ഒരു രാത്രിക്ക് 10 ലക്ഷം രൂപയായിരുന്നു പ്രതിഫലം. ഇതിനിടയിലാണ് പമീല ഗദ്ദാഫിയുടെ ആമസോണിയന്‍ ഗാര്‍ഡില്‍ അംഗമായത്. ഇപ്പോള്‍ ഡല്‍ഹിയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് പമീല.

SUMMARY: New Delhi: The fact that ex-Libyan dictator Colonel Muamar Gaddafi had an all-female personal protection force, the Amazonian Guards, whose members were hand-picked by Gaddafi himself is an open secret.

Keywords: World, New Delhi, Ex-Libyan dictator, Colonel Muamar Gaddafi, All-female personal, Protection force, Amazonian Guards, Members, Hand-picked, Gaddafi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia