Women's Chess | 'ബുര്‍ഖ ധരിച്ച് വനിതാ ചെസ് മത്സരത്തിന് പങ്കെടുത്തു, മുന്‍നിര താരങ്ങളെയും തോല്‍പ്പിച്ച് ജയിച്ച് മുന്നേറി, 34 ലക്ഷം രൂപ സ്വന്തമാക്കി'; ഒടുവില്‍ 25കാരന്‍ പിടിയില്‍
Apr 17, 2023, 16:26 IST
നെയ്‌റോബി: (www.kvartha.com) ബുര്‍ഖ ധരിച്ച് വനിതാ ചെസ് മത്സരത്തിന് പങ്കെടുത്ത് വിജയിച്ച 25കാരന്‍ ഒടുവില്‍ പിടിക്കപ്പെട്ടു. നെയ്റോബിയില്‍ വച്ച് നടന്ന ഒരു ചെസ് മത്സരത്തിലാണ് കെനിയയിലെ ഒരു സര്‍ലകലാശാലാ വിദ്യാര്‍ഥിയായ ഓമോന്‍ഡി (25) മിലിസെന്റ് അവുര്‍ എന്ന പേരില്‍ പങ്കെടുത്തതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. മുന്‍നിര താരങ്ങളെയും തോല്‍പ്പിച്ച് എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറി. ഇങ്ങനെ ഇയാള്‍ സമ്മാന തുകയായ 42,000 ഡോളര്‍ (ഏകദേശം 34 ലക്ഷം രൂപ) നേടി.
കണ്ണട ധരിച്ച്, ബുര്‍ഖ ഇട്ടെത്തിയ സ്റ്റാന്‍ലി ഒമോന്‍ഡി ഒരു വാക്ക് പോലും സംസാരിക്കാതെ മത്സരത്തിന്റെ നാലാം റൗന്‍ഡും ജയിച്ചതായി പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. പക്ഷേ ഒടുവില്‍ പിടിക്കപ്പെട്ടു. പണത്തിന്റെ ആവശ്യത്തിനായാണ് അത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും തന്റെ പ്രവര്‍ത്തിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഓമോന്‍ഡി പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കി. എന്നാല്‍ ഇയാള്‍ക്ക് നിരവധി വര്‍ഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്റ് ബെര്‍ണാഡ് വഞ്ജാല അറിയിച്ചു.
'ഞങ്ങള്‍ അവളുടെ ഷൂ ശ്രദ്ധിച്ചു. അത് പുരുഷന്മാര്‍ ധരിക്കുന്ന ഷൂ ആയിരുന്നു. മാത്രമല്ല ഇത് യുദ്ധമല്ല. ചെസ്സാണ്, സൗഹൃദമാണ്. കളിക്കിടയില്‍ എതിരാളികളോട് സംസാരിക്കുന്നത് സാധാരണമാണ്. പക്ഷേ, അവര്‍ മത്സരത്തിനിടെ ആരോടും ഒരക്ഷരം പോലും സംസാരിച്ചില്ല' - കെനിയ ചെസ് പ്രസിഡന്റ് ബെര്‍ണാഡ് വഞ്ജാല പറഞ്ഞു.
ആരോടും സംസാരിക്കാതെ കളിച്ച് ജയിച്ച സ്ത്രീയില്‍ എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു. അങ്ങനെ മിലിസെന്റ് അവുരിനെ സംഘാടകര്‍ സ്വകാര്യ മുറിയിലേക്ക് വിളിച്ച് വരുത്തി തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. ഇതോടെ സ്റ്റാന്‍ലി ഒമോന്‍ഡി സത്യം തുറന്നുപറയുകയായിരുന്നുവെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കി. താന്‍ ഒരു സര്‍വ്വകലാശാലാ വിദ്യാര്‍ഥിയാണെന്നും തനിക്ക് പണത്തിന് ആവശ്യം വന്നപ്പോള്‍ വേഷം മാറി വനിതാ ചെസ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തതാണെന്നും അദ്ദേഹം സമ്മതിച്ചു. ഇതോടെ ഇയാളെ മത്സരത്തില്‍ നിന്ന് പുറത്താക്കുകയും ഇയാള്‍ നേടി പോയന്റുകള്‍ എതിരാളികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.
Keywords: Kenya, News, World, Chess, Women's chess, Burqa, Kenyan university boy, Player, Winner, Prize, Kenyan university boy wears burqa, beats top players in women's chess.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.