Twitter Account | റാപര്‍ കന്‍യി വെസ്റ്റിന്റെ ട്വിറ്റര്‍ അകൗണ്ട് വീണ്ടും സസ്‌പെന്‍ഡ് ചെയ്തു
വാഷിങ്ടണ്‍: (www.kvartha.com) സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് റാപര്‍ കന്‍യി വെസ്റ്റിന്റെ ട്വിറ്റര്‍ അകൗണ്ട് വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് വെസ്റ്റിന്റെ അകൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നത്.
അക്രമം പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഞങ്ങളുടെ നിയമം ലംഘിച്ചിരിക്കുന്നുവെന്നും അകൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നുമാണ് ഇതെ കുറിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ 4400 കോടി ഡോളര്‍ മസ്‌ക് ഏറ്റെടുക്കുന്നത് പൂര്‍ത്തിയാകുന്നതിന് മുമ്പ് ട്വിറ്റര്‍ റാപറിന്റെ അകൗണ്ട് പുനഃസ്ഥാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ട്വിറ്ററില്‍ തിരികെ കൊണ്ടുവന്നതില്‍ തനിക്ക് പങ്കില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
Keywords: Washington, News, World, Suspension, Twitter, Kanye West's Twitter Account Suspended.