വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കുന്നതില്‍ ഇളവ്; കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണെന്ന് ജോ ബൈഡന്‍
May 14, 2021, 12:41 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 14.05.2021) വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് രാജ്യത്തെ പൗരന്മാരെ അറിയിച്ച് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമാണ് അദ്ദേഹം അറിയിച്ചത്.
അതേസമയം സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുകള്‍ നല്‍കി. ഇതുവഴി കൂടുതല്‍ പേര്‍ വാക്‌സീനെടുക്കാന്‍ സന്നദ്ധരാവുമെന്നും യുഎസ് കണക്കുകൂട്ടുന്നു. കോവിഡിനെതിരായ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞു. മാസ്‌ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരികക്കാരുടെ അവകാശം വീണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
Keywords: Washington, News, World, COVID-19, Vaccine, President, Mask, Joe Biden Calls Lifting Of Indoor Mask Rule 'Great Day'
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

