Killed | 'ജറുസലേമില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി'; ഒരു കുട്ടിയുല്‍പെടെ 2 പേര്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജറുസലേം: (www.kvartha.com) ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റയുണ്ടായ ആക്രമണത്തില്‍ രണ്ട് ഇസ്രാഈലികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 20 വയസുള്ള യുവാവും ആറ് വയസുള്ള കുട്ടിയുമാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ റാമോട് ജന്‍ക്ഷന് സമീപമുള്ള ബസ് സ്റ്റോപിലായിരുന്നു ആക്രമണം.

Aster mims 04/11/2022

നീല നിറമുള്ള ഒരു കാര്‍ ബസ് ഷെല്‍ടര്‍ ഇടിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കിഴക്കന്‍ ജറുസലേമില്‍ നിന്നുള്ള 31 കാരനായ ഫലസ്തീനിയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്.

Killed | 'ജറുസലേമില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി'; ഒരു കുട്ടിയുല്‍പെടെ 2 പേര്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരുക്ക്

Keywords: News, World, Injured, Killed, attack, Israel, Police, Jerusalem: Two Israelis killed in car ramming attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script