ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റഴിച്ച് ജെഫ് ബെസോസ്
May 7, 2021, 08:24 IST
ADVERTISEMENT
ന്യൂയോര്‍ക്: (www.kvartha.com 07.05.2021) ആമസോണിലെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ കൂടി വിറ്റഴിച്ച് ജെഫ് ബെസോസ്. ഈ വര്‍ഷത്തെ ആദ്യത്തെ ഓഹരി വിറ്റഴിക്കലാണ് ഇത്. 739000 ഓഹരികളാണ് ബെസോസ് വിറ്റഴിച്ചതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഫയലിങ്‌സില്‍ പറയുന്നു. 2020 ല്‍ 10 ബില്യണ്‍ ഡോളറിന്റെ ഓഹരിയാണ് വിറ്റഴിച്ചത്.
ലോകത്തിലെ അതിസമ്പന്നരില്‍ തന്നെ ഒന്നാമതായ ജെഫ് ബെസോസിന് ആമസോണില്‍ 10 ശതമാനത്തിലേറെ ഓഹരികളാണ് ഉള്ളത്. ഇതാണ് ഇദ്ദേഹത്തിന്റെ 191.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുടെ പ്രധാന ഭാഗവും. ആമസോണ്‍.കോം ആദ്യമായി ഓഹരി വില്‍പനയിലേക്ക് ചുവടുവച്ചത് 1997 ലാണ്.
Keywords: New York, News, World, Business, Jeff Bezos, Sell, Amazon, Jeff Bezos sells 2.5 billion of Amazon and signals more coming
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

