ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ കുത്തിവച്ചവരില്‍ ചിലര്‍ക്ക് രക്തസ്രാവം ഉണ്ടാകുന്നു; മുന്നറിയിപ്പുമായി അമേരിക

 


വാഷിങ്ടണ്‍: (www.kvartha.com 13.01.2022) ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് 19 വാക്‌സിന്‍ ഉപയോഗിച്ചവര്‍ക്ക് അപൂര്‍വ രക്തസ്രാവം വരാന്‍ സാധ്യതയുണ്ടെന്ന് അമേരിക മുന്നറിയിപ്പ് നല്‍കി. വാക്സിനേഷന്‍ കഴിഞ്ഞ് 42 ദിവസങ്ങളില്‍ ഇമ്യൂണ്‍ ത്രോംബോസൈറ്റോപീനിയ അഥവാ ഐടിപി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ചൊവ്വാഴ്ച കമ്പനിക്ക് അയച്ച കത്തില്‍ പറഞ്ഞു. രോഗലക്ഷണങ്ങളില്‍ ചതവ്, അമിതമായ അല്ലെങ്കില്‍ അസാധാരണമായ രക്തസ്രാവം ഉള്‍പെടുന്നുവെന്നും കത്തില്‍ പറയുന്നു.

രക്തസ്രാവം തടയാന്‍ സഹായിക്കുന്ന ഒരു തരം രക്തകോശമായ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറവുള്ളവര്‍ ഉള്‍പെടെ, നിലവിലുള്ള മെഡികല്‍ അവസ്ഥകളുള്ള ആളുകള്‍ക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ നല്‍കാമെന്നും ഏജെന്‍സി ശുപാര്‍ശ ചെയ്യുന്നു. മുമ്പ് ഐടിപി രോഗനിര്‍ണയം നടത്തിയ വ്യക്തികള്‍ ഐടിപിയുടെ അപകടസാധ്യതയെക്കുറിച്ചും വാക്സിനേഷനുശേഷം പ്ലേറ്റ്ലെറ്റ് നിരീക്ഷണത്തിന്റെ സാധ്യതയെക്കുറിച്ചും ഡോക്ടര്‍മാരോട് സംസാരിക്കണമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ കുത്തിവച്ചവരില്‍ ചിലര്‍ക്ക് രക്തസ്രാവം ഉണ്ടാകുന്നു; മുന്നറിയിപ്പുമായി അമേരിക

മുമ്പ് വാക്സിന്‍ ഉപയോഗിച്ചവരില്‍ ചിലരുടെ രക്തം ഗുരുതരവുമായി കട്ടപിടിച്ചിരുന്നു, ത്രോംബോസിസ് വിത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം അല്ലെങ്കില്‍ ടിടിഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കനുസരിച്ച് 30 മുതല്‍ 49 വരെ പ്രായമുള്ള സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്.

ഇതുവരെ, ഏകദേശം 17 ദശലക്ഷം അമേരികക്കാര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് പകരം മുതിര്‍ന്നവര്‍ക്കുള്ള ഡോസിനായി മോഡേണ ഇന്‍കോര്‍പ്പറും ഫൈസര്‍ ഇന്‍കോര്‍പറും ചേര്‍ന്ന് നിര്‍മിച്ച മെസഞ്ചര്‍ ആര്‍എന്‍എ വാക്സിനുകള്‍ സിഡിസി ശുപാര്‍ശ ചെയ്തു.

Keywords:  Washington, News, World, COVID-19, Vaccine, Health, America, Warning, J&J Vaccine Gets Additional Warning On Bleeding Side Effect.  < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia