SWISS-TOWER 24/07/2023

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു, മൂന്ന് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങളുടെ സഹായം തേടി നെതന്യാഹു, തുര്‍ക്കി വിമാനങ്ങളയച്ചു

 


ജറുസലേം: (www.kvartha.com 24.11.2016) ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും കാട്ടു തീ പടരുന്നു. മൂന്ന് ദിവസങ്ങളായി തുടരുന്ന കാട്ടു തീ രാജ്യത്ത് വലിയ നാശനഷ്ടം ഉണ്ടാക്കി. ചിലയിടങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയാണ്. കാട്ടു തീ ഇപ്പോള്‍ ഹൈഫ സിറ്റിയിലേക്ക് പടര്‍ന്നു. ഇതേതുടര്‍ന്ന് ജറൂസലേം - ടെല്‍ അവീവ് ദേശീയ പാത അടച്ചു.

കനത്ത വേനല്‍ ചൂടാണ് ഇപ്പോള്‍ ഇസ്രായേലില്‍. കാടുകളില്‍ നിന്നും തീ നഗരങ്ങളിലേക്ക് വ്യാപിച്ചതോടെ ഹൈഫ മേഖലയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. അതേസമയം ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ല. നിരവധി വീടുകളും മറ്റും കത്തിനശിച്ചു. പ്രധാന മന്ത്രി നെതന്യാഹു ലോക രാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതിനിടെ തീ അണക്കാന്‍ സഹായിക്കുന്നതിനായി തുര്‍ക്കി ഇസ്രായേലിലേക്ക് വിമാനങ്ങളയച്ചു. ഇതിന് പ്രധാന മന്ത്രി നെതന്യാഹു നന്ദി അറിയിച്ചിട്ടുണ്ട്. ഗ്രീസ്, ക്രൊയേഷ്യ, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം ആരെങ്കിലും തീവെച്ചതാണോയെന്ന് സംശയിക്കുന്നതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്യുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. പുകശ്വസിച്ചതിനെ തുടര്‍ന്ന് അസ്വസ്ഥരായ 35 പേര്‍ ചികിത്സ തേടി. ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയിലെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ പുക കാരണം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്.

2010ല്‍ ഇസ്രായേലിലെ മൗണ്ട് കാര്‍മലിലുണ്ടായ കാട്ടു തീയില്‍ 42 പേരാണ് മരിച്ചത്.

ഇസ്രായേലില്‍ കാട്ടു തീ പടരുന്നു, മൂന്ന് ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനാകാതെ ലോകരാജ്യങ്ങളുടെ സഹായം തേടി നെതന്യാഹു, തുര്‍ക്കി വിമാനങ്ങളയച്ചു


Keywords : Israel, Fire, World, Turkey, Forest, Israel fires: Hundreds evacuated as flames reach Haifa.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia