വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രായേല്‍ മുന്നോട്ട്; ഹമാസ് ആക്രമണം തുടങ്ങി
Jul 27, 2014, 11:37 IST
ജറുസലേം: (www.kvartha.com 27.07.2014) ഗാസയില്‍ ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തല്‍ അടുത്ത 24 മണിക്കൂര്‍ വരേയ്ക്കും ദീര്‍ഘിപ്പിക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു. എന്നാല്‍ മാനുഷീക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ശേഷം ഹമാസ് വീണ്ടും റോക്കറ്റ് ആക്രമണം തുടങ്ങി. ഞായറാഴ്ച അര്‍ദ്ധരാത്രി വരെ വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കാനാണ് ഇസ്രായേല്‍ അനുവാദം നല്‍കിയത്. യുഎന്നാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ ഹമാസ് നിര്‍ദ്ദേശം തള്ളി.
അതേസമയം ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ ടാങ്കുകള്‍ പിന്മാറാതെ മാനുഷീക പരിഗണനയനുസരിച്ച് വെടിനിര്‍ത്തല്‍ തുടരാനാകില്ലെന്നാണ് ഹമാസിന്റെ നിലപാട്. പ്രസ്താവനയിലൂടെയാണ് ഹമാസ് വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുന്നതിനോട് പ്രതികൂലമായി പ്രതികരിച്ചത്. ഗാസ നിവാസികള്‍ക്ക് അവരുടേ വീടുകളിലേയ്ക്ക് മടങ്ങിയെത്താനോ ഗാസയിലൂടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ട് കടന്നുപോകുന്ന ആംബുലന്‍സുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിയാത്തിടത്തോളം വെടിനിര്‍ത്തല്‍ ഇല്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്.
ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തിയ 12 മണിക്കൂര്‍ വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചയുടനെ ഹമാസ് ഇസ്രായേല്‍ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം നടത്തി. എന്നാല്‍ ഹമാസ് റോക്കറ്റുകളെ ആകാശത്തുവെച്ചുതന്നെ ഇസ്രായേലിന്റെ ഡോം മിസൈലുകള്‍ തകര്‍ത്തുകളഞ്ഞു. അത്യാഹിതങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.
SUMMARY: Jerusalem: Israel said Sunday it was extending a lull in its devastating military operation in Gaza for another 24 hours, but Hamas said it would not do likewise after resuming rocket fire at the end of mutually agreed 12-hour ceasefire on Saturday.
Keywords: John Kerry, Israel, Gaza, Ceasefire, Hamas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.