SWISS-TOWER 24/07/2023

ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിലെ പള്ളി തകർത്തു

 


ADVERTISEMENT

ഇസ്രായേൽ സൈന്യം വെസ്റ്റ്ബാങ്കിലെ പള്ളി തകർത്തു
രാമല്ല: ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിലെ പള്ളി തകർത്തു. വിവിധയിടങ്ങളിൽ നടത്തിയ തിരച്ചിലിൽ സൈന്യം എട്ട് പലസ്തീനികളെ അറസ്റ്റ് ചെയ്തു. ഹെബ്രോൺ സിറ്റിക്ക് സമീപത്തുസ്ഥിതിചെയ്യുന്ന മഫ്ക്കറ ഗ്രാമത്തിലെ പള്ളിയാണ് ഇസ്രായേൽ സൈന്യം തകർത്തത്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ ഇസ്രായേൽ തകർക്കുന്ന രണ്ടാമത്തെ പള്ളിയാണിത്.

പള്ളിക്ക് മുകളിലെ നിലയിൽ നടത്തിയിരുന്ന കിന്റർഗാർട്ടൻ അനുമതിയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ചാണ് ഇസ്രായേൽ സൈന്യം പള്ളി തകർത്തത്. ഇസ്രായേലിന് പൂർണ നിയന്ത്രണമുള്ള വെസ്റ്റ്ബാങ്കിലെ സി ഏരിയയിലെ പള്ളിയാണ് പൊളിച്ചത്. ഹെബ്രോൺസ് ഗവർണർ കമൽ ഹമൈദ് സംഭവത്തെ ശക്തമായി അപലപിച്ചു. യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ വെസ്റ്റ് ബാങ്ക് സന്ദർശിച്ചതിന് തൊട്ടുപിറകേയാണ് ഇസ്രായേലിന്റെ നടപടി.

SUMMERY: Ramallah: Israeli forces demolished a mosque in the West Bank and arrested eight Palestinians in separate raids, Palestinian sources said Tuesday.

Keywords: World, Israel, West Bank, Palestine, Mosque, Demolition, Kindergarten, License, Arrest, Raids,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia