ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദികളായ നൂറോളം സിറിയന്‍ കുര്‍ദ്ദുകളെ വിട്ടയച്ചു

 


ADVERTISEMENT

കൊബാനെ: (www.kvartha.com 04.11.2014) ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദികളാക്കിയിരുന്ന 93 സിറിയന്‍ കുര്‍ദ്ദുകളെ വിട്ടയച്ചു. ഫെബ്രുവരിയില്‍ തട്ടിക്കൊണ്ടുപോയ 160 പേരില്‍ നിന്നുമാണ് 93 കുര്‍ദ്ദുകളെ വിട്ടയച്ചത്. കൊബാനെയില്‍ നിന്നുമായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്.

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ദികളായ നൂറോളം സിറിയന്‍ കുര്‍ദ്ദുകളെ വിട്ടയച്ചുസിറിയയില്‍ നിന്നും ഇറാഖിലെ കുര്‍ദ്ദിസ്ഥാനിലേയ്ക്ക് പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകല്‍. റഖയിലാണിവരെ ബന്ദികളാക്കിയിരുന്നത്.

സിറിയയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് ആരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അതേസമയം ഇവരെ വിട്ടയച്ചതിനുപിന്നിലെ കാരണം വ്യക്തമല്ല.

കൊബാനെയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ യുദ്ധം ചെയ്യുന്ന പ്രമുഖ സംഘടനകളിലൊന്നാണ് ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി. വിട്ടയച്ചവരില്‍ 53 പേര്‍ അതിര്‍ത്തികടന്ന് തുര്‍ക്കിയില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ സിറിയയില്‍ തുടരുകയാണ്.

SUMMARY: The Islamic State (IS) jihadist group has released at least 93 Syrian Kurds from the flashpoint town of Kobane who were kidnapped in February, a monitor said on Tuesday.

Keywords: ISISL, Release, Syrian Kurds, Kobane,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia