വിശുദ്ധമാസത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്താന്‍ ഐ എസ് ആഹ്വാനം

 


ADVERTISEMENT

കെയ്‌റോ: (www.kvartha.com 23.05.2016) അമേരിക്കയെയും യൂറോപ്യന്‍ രാജ്യങ്ങളെയും ആശങ്കയിലേക്ക് തള്ളിവിട്ട് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരാഹ്വാനം. വിശുദ്ധമാസമായ റംസാനില്‍ അമേരിക്കയിലും യൂറേപ്പിലും ആക്രമണം നടത്തണമെന്നാണ് ഐ എസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനിയുടെ ആഹ്വാനം. 31 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലൂടെയാണ് രക്തം ചൊരിയാനുള്ള ആഹ്വാനം.

എതിരാളികളുടെ ശക്തികേന്ദ്രങ്ങളില്‍ നിങ്ങള്‍ നടത്തുന്ന ചെറിയ ആക്രമണംപോലും ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്, ഞങ്ങള്‍ നടത്തുന്ന വലിയ ആക്രമണങ്ങളേക്കാള്‍...അനുയായികളോട് ഐ എസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി പറയുന്നു.

റംസാനില്‍ ആക്രമണം നടത്തണം. എതിരാളികളെ വിറപ്പിക്കണം. അടുത്തമാസം ആദ്യം തന്നെ എല്ലാം തുടങ്ങണം. ഇതിലൂടെ രക്തസാക്ഷിത്വം എന്ന വലിയനേട്ടം സ്വന്തമാക്കണം. ഐ എസ് നേരിടുന്ന ചെറിയ തിരിച്ചടികള്‍ വലിയ പ്രത്യാക്രമണത്തിന് കരുത്ത് പകരുന്നുണ്ടെന്നും ഐ എസ് വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി അവകാശപ്പെടുന്നു.
വിശുദ്ധമാസത്തില്‍ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്താന്‍ ഐ എസ് ആഹ്വാനം

SUMMARY: An Islamic State group spokesman has urged sympathizers in Europe and the US to launch attacks on civilians there if they are unable to travel to the group's self-declared caliphate in Syria and Iraq.

Keywords: ISIS, Ramadan, Threat, US
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia