അല്‍ ബാഗ്ദാദി മരിച്ചിട്ടില്ല; പുതിയ ഓഡിയോ സന്ദേശം പുറത്തുവിട്ടു

 


ADVERTISEMENT

ബാഗ്ദാദ്: (www.kvartha.com 14.11.2014) ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹത്തിന്റെ പുതിയ ഓഡിയോ സന്ദേശം പുറത്തുവന്നു. വ്യാഴാഴ്ചയാണ് ഓഡിയോ പുറത്തുവിട്ടത്. 17 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഐസില്‍ നേതാക്കള്‍ക്ക് മേല്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.

എന്നാല്‍ ഒരു പോരാളി അവശേഷിക്കുന്നതുവരെ ഐസില്‍ പോരാട്ടം തുടരുമെന്ന് ബാഗ്ദാദി സന്ദേശത്തില്‍ പറഞ്ഞു. ഓഡിയോ ബാഗ്ദാദിയുടേത് തന്നെയാണെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു.

അല്‍ ബാഗ്ദാദി മരിച്ചിട്ടില്ല; പുതിയ ഓഡിയോ സന്ദേശം പുറത്തുവിട്ടുമൊസൂളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന യുഎസ് വ്യോമാക്രമണത്തില്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നും മറ്റുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഓഡിയോ സന്ദേശം.

SUMMARY: New Delhi: Days after an airstrike on jihadist leaders in Iraq sparked rumours of Islamic State chief Abu Bakr al-Baghdadi being injured oe killed, the militant group on Thursday released an audio recording of its head.

Keywords: Islamic state, Abu Bakr al-Baghdadi, ISIS, Iraq, Syria, Militants, Airstrike
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia