Xi Jinping | ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണോ? രാജ്യത്ത് പട്ടാള അട്ടിമറിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം; ഊഹാപോഹങ്ങള്‍ ചൈനയില്‍ നിന്ന് തന്നെ

 


ബീജിംഗ്: (www.kvartha.com) ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ചൈനീസ് സൈന്യം വീട്ടുതടങ്കലിലാക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) തലപ്പത്ത് നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അദ്ദേഹത്തെ നീക്കിയതായും പറയുന്നു. പട്ടാള അട്ടിമറിയെക്കുറിച്ചും ചര്‍ചയുണ്ട്. ഷി ജിന്‍പിങ്ങിനെ വീട്ടുതടങ്കലിലാക്കിയതായി നിരവധി ചൈനീസ് സോഷ്യല്‍ മീഡിയ ഹാന്‍ഡ്ലര്‍മാര്‍ കുറിച്ചു.
          
Xi Jinping | ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണോ? രാജ്യത്ത് പട്ടാള അട്ടിമറിയെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം; ഊഹാപോഹങ്ങള്‍ ചൈനയില്‍ നിന്ന് തന്നെ

#xijinping എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡുചെയ്യുകയാണ്. മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോയുടെയും മുന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെയും നിര്‍ദേശപ്രകാരമാണ് ചൈനീസ് പ്രസിഡന്റിനെ വീട്ടുതടങ്കലിലാക്കിയതെന്ന് ന്യൂസ് ഹൈലാന്‍ഡ് വിഷന്റെ റിപോര്‍ട് പറയുന്നു. അതിനിടെ ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണോ എന്ന് കിംവദന്തി ഉണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തതോടെ ഇന്‍ഡ്യയിലും ചര്‍ചകള്‍ സജീവമായി.

സൈന്യത്തിന്റെ നിയന്ത്രണം പിഎല്‍എ ഏറ്റെടുത്തതായി നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കളും അവകാശപ്പെട്ടു. ലി ക്വിയോമിംഗിനെ ചൈനയുടെ പ്രസിഡന്റാക്കിയെന്ന തരത്തിലേക്ക് ഊഹാപോഹങ്ങള്‍ എത്തി. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട സ്ഥിരീകരിക്കാത്ത നിരവധി വീഡിയോകളില്‍ വലിയ സൈനിക വാഹനങ്ങള്‍ ബീജിംഗിന് ചുറ്റും കറങ്ങുന്നത് കാണാം. പ്രസിഡന്റ് ജിന്‍പിങ്ങിനെ പുറത്താക്കിയതായി ചില ട്വീറ്റുകളില്‍ പരാമര്‍ശമുണ്ട്

അടുത്തിടെ ഉസ്ബെകിസ്താനില്‍ നടന്ന എസ്സിഒ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തിരുന്നു. ജിന്‍പിംഗ് സമര്‍ഖണ്ഡില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ജിന്‍പിങ്ങിനെ അറസ്റ്റ് ചെയ്തതായോ സൈനിക മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതായോ ഒരു അന്താരാഷ്ട്ര മാധ്യമവും വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

You Might Also Like:

Keywords: #Short-News, Latest-News, World, Top-Headlines, China, President, Army, Military, Social-Media, Twitter, Prime Minister, Arrest, Report, Chinese President Xi Jinping, #xijinping, Is Chinese President Xi Jinping Under House Arrest? Social Media Abuzz With Speculations.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia