SWISS-TOWER 24/07/2023

Health Tips | ആപിൾ അമിതമായി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!

 


ന്യൂഡെൽഹി: (www.kvartha.com) ആരോഗ്യം നിലനിർത്താൻ ദിവസവും ഒരു ആപിൾ കഴിക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറുണ്ട്. വിറ്റാമിനുകൾ, പൊടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ആപിളിൽ ധാരാളമായി കാണപ്പെടുന്നു. ഇത് പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നുണ്ടെങ്കിലും, ആപിൾ അമിതമായി കഴിക്കുന്നത് ഗുണത്തിന് പകരം ദോഷം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ.
  
Health Tips | ആപിൾ അമിതമായി കഴിക്കാറുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം!


ദഹന പ്രശ്നങ്ങൾ:

ഒരു വ്യക്തിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ നാരുകൾ പ്രധാന പങ്ക് വഹിക്കുന്നു. നാരുകളാൽ സമ്പുഷ്ടമാണ് ആപിൾ. എന്നാൽ ശരീരത്തിലെ നാരുകളുടെ അളവ് കൂടിയാൽ അത് ദഹനവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങൾക്കും കാരണമാകും. നാരുകൾ അധികമായി കഴിക്കുന്നത് വയറ് വീർക്കുന്നതിനും മലബന്ധത്തിനും കാരണമാകും. നിങ്ങൾ ഒരു ദിവസം 70 ഗ്രാമിൽ കൂടുതൽ നാരുകൾ കഴിക്കുകയാണെങ്കിൽ, ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം.


അമിതവണ്ണം:

ഒരു സാധാരണ ആപിളിൽ ഏകദേശം 25 ഗ്രാം കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു. ദിവസവും ആപിൾ അമിതമായി കഴിച്ചാൽ അമിതവണ്ണത്തിന് ഇരയാകാം. സ്ഥിരമായി ഒരു ആപിൾ കഴിച്ചാൽ മതി ആരോഗ്യം നിലനിർത്താൻ.


രക്തത്തിലെ പഞ്ചസാര:

ആപിളിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും മതിയായ അളവിൽ കാണപ്പെടുന്നു. ആപിളിന്റെ അമിത ഉപഭോഗം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.


പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാം:

നിങ്ങൾ കൂടുതൽ ആപിൾ കഴിച്ചാൽ അത് പല്ലിന് കേടുവരുത്തും. ആപിളിൽ ആസിഡുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇവയുടെ അമിത ഉപയോഗം പല്ലുകൾക്ക് കേടുവരുത്തും.


അലർജി:

പഴങ്ങൾ കഴിക്കുന്നതിൽ അലർജിയുള്ളവർ, കൂടുതൽ ആപിൾ കഴിച്ചാൽ, ഇത് മൂലം അലർജിക്ക് വിധേയരാകേണ്ടി വരും. അലർജി പ്രശ്‌നമുള്ളവർ ആപിൾ കഴിക്കുന്നത് വയറുവേദന, ഛർദി, ഓക്കാനം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. കൂടാതെ ആപിളിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ ബാധിക്കും.
Aster mims 04/11/2022

You Might Also Like: 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia