ഷിയ നേതാവിന്റെ ആഹ്വാനം സ്വീകരിച്ച് നൂറുകണക്കിന് ഇറാഖികള്‍ സൈന്യത്തിലേയ്ക്ക്
Jun 14, 2014, 22:56 IST
ബാഗ്ദാദ്: (www.kvartha.com 14.06.2014) രാജ്യത്തെ രണ്ട് പ്രധാനനഗരങ്ങള്‍ കീഴടക്കിയ തീവ്രവാദികളെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന ഷിയ നേതാവ് ആയത്തുല്ല അലി അല്‍സിസ്താനിയുടെ ആഹ്വാനം സ്വീകരിച്ച് ആയിരങ്ങള്‍ സൈന്യത്തിലേയ്‌ക്കെത്തി. സുന്നി പിന്തുണയോടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എല്‍) ഇറാഖ് പിടിച്ചടക്കാനൊരുങ്ങുന്നത്.
മൊസൂളും തികൃതും കീഴടക്കിയ ഐ.എസ്.ഐ.എല്‍ ബാഗ്ദാദിലേയ്ക്ക് നീങ്ങുന്നുവെന്നായിരുന്നു നേരത്തെയുള്ള റിപോര്‍ട്ട്. എന്നാല്‍ ബാഗ്ദാദില്‍ നൂറുകണക്കിന് ജനങ്ങള്‍ തീവ്രവാദികളെ പ്രതിരോധിക്കാന്‍ സന്നദ്ധരായി മുന്നോട്ടെത്തിയതോടെ അവരുടെ നീക്കങ്ങള്‍ പിഴയ്ക്കാനാണ് സാധ്യത.
ബാഗ്ദാദിലെ നിലവിലെ സ്ഥിതി ശാന്തമാണെന്ന് മേജര്‍ ജനറല്‍ ഖാസിം അല്‍മൗസാവി അറിയിച്ചു. സമറയിലും തെക്കന്‍ പ്രദേശങ്ങളിലും സൈന്യം ജാഗ്രത പുലര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
SUMMARY: Iraq — An Iraqi general said Saturday that Baghdad was secure, as hundreds of Iraqis converged on volunteer centers across the capital in response to a call by Iraq’s highest Shiite cleric to fight back against a Sunni jihadist group making rapid gains across the north.
Keywords: Iraq, Islamic State of Iraq and Syria, Barack Obama, Al Qaeda, ISIS, US, Grand Ayatollah Ali al-Sistani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.