SWISS-TOWER 24/07/2023

മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികളുടെ കൂട്ടപലായനം

 


മൊസൂള്‍: (www.kvartha.com 19.07.2014) ഇറാഖിലെ മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികള്‍ കൂട്ടപലായനം ചെയ്യുന്നു. ഒന്നുകില്‍ സംരക്ഷണ നികുതി നല്‍കണം ഇല്ലെങ്കില്‍ മതം മാറണം എന്നാണ് സുന്നി പോരാളികളുടെ ആവശ്യം. ഐസിലിന്റെ ഈ ഉത്തരവ് മൊസൂളിലെ പള്ളിയില്‍ ഉച്ചഭാഷിണിയിലൂടെ വായിച്ചതായി ബിബിസി റിപോര്‍ട്ട് ചെയ്തു.

മതം മാറാന്‍ താല്പര്യമില്ലാത്തവര്‍ ജിസ്യ' നല്‍കണമെന്നാണ് ഐസിലിന്റെ ആവശ്യം. ഇതിനും തയ്യാറായില്ലെങ്കില്‍ വധശിക്ഷയ്ക്ക് ഇരയാകേണ്ടിവരുമെന്നായിരുന്നു ഐസിലിന്റെ മുന്നറിയിപ്പ്.

മൊസൂളില്‍ നിന്ന് ക്രിസ്ത്യാനികളുടെ കൂട്ടപലായനംമുന്നറിയിപ്പ് ലഭിച്ചതോടെ മൊസൂളില്‍ നിന്ന് അന്യമത വിശ്വാസികള്‍ കൂട്ട പലായനം ചെയ്യുകയാണ്. ദോഹുക്, ഇര്‍ബില്‍ എന്നിവിടങ്ങളിലേയ്ക്കാണിവര്‍ ചേക്കേറുന്നത്.

SUMMARY: Mosul: Hundreds of Christians in Iraq's Mosul are fleeing the area after Islamist State in Iraq and Syria (ISIS) threatened to kill them if they fail to pay “protection tax” or convert to Islam.

Keywords: Iraq, Iraqi Christians, Mosul, ISIS, Islamist State in Iraq and Syria
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia